കശ്മീരിനെ ശവപ്പറമ്പാക്കുമെന്ന പ്രസ്താവന: ബുര്‍ഹാന്‍ വാനിക്ക് സംഭവിച്ചത് സലാഹുദ്ദീനും സംഭവിക്കും - ബിജെപി
കശ്മീരിനെ ഇന്ത്യൻ സുരക്ഷാ സേനയുടെ ശവപ്പറമ്പാക്കുമെന്ന ഹിസ്ബുൽ മുജാഹിദീൻ തലവൻ സയീദ് സലാഹുദ്ദീന്റെ ഭീഷണിക്കു മറുപടിയുമായി ബിജെപി
കശ്മീരിനെ ഇന്ത്യൻ സുരക്ഷാ സേനയുടെ ശവപ്പറമ്പാക്കുമെന്ന ഹിസ്ബുൽ മുജാഹിദീൻ തലവൻ സയീദ് സലാഹുദ്ദീന്റെ ഭീഷണിക്കു മറുപടിയുമായി ബിജെപി. സൈനിക നടപടിയില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിക്ക് സംഭവിച്ചത് സലാഹുദ്ദീനും സംഭവിക്കുമെന്ന് ബിജെപി വാക്താവ് ഷൈന എന്‍.സി. പറഞ്ഞു.
കശ്മീരിനെ ശവപ്പറമ്പാക്കുമെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പറയുന്നവർ തിരിച്ചടി നേരിടാനും തയാറായിരിക്കണം. കേന്ദ്രസര്‍ക്കാര്‍ ദുര്‍ബലമാണെന്ന് ആരും കരുതരുത്. വിഘടനവാദികള്‍ക്കു മേല്‍ കര്‍ശനമായ നടപടി സ്വീകരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.