Webdunia - Bharat's app for daily news and videos

Install App

രാജ്യത്തെ ആദ്യ എച്ച്എംപിവി രോഗബാധ ബാംഗ്ലൂരില്‍ സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് എട്ടുമാസം പ്രായമുള്ള കുഞ്ഞിന്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 6 ജനുവരി 2025 (10:15 IST)
രാജ്യത്തെ ആദ്യ എച്ച്എംപിവി രോഗബാധ ബാംഗ്ലൂരില്‍ സ്ഥിരീകരിച്ചു. രോഗം ബാധിച്ചത് എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ്. സ്വകാര്യ ലാബിലെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുഞ്ഞ്. അതേസമയം കുട്ടിക്ക് യാത്ര പശ്ചാത്തലം ഇല്ലെന്നാണ് വിവരം. കുഞ്ഞിന് എച്ച്എംപിവിയുടെ ഏതു വകഭേദമാണ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ പരിശോധനകള്‍ ഇതിനായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
 
ഈ വൈറസിനെ കണ്ടെത്തിയത് 2001ല്‍ മാത്രമാണെങ്കിലും കഴിഞ്ഞ 50 വര്‍ഷത്തില്‍ കൂടുതലായി കേരളം ഉള്‍പ്പെടെ ലോകത്തിന്റ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും, പ്രത്യേകിച്ചും കുട്ടികളില്‍ ഈ വൈറസ് വ്യാപനം ഉണ്ടായിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. നമുക്ക് തന്നെ മുന്‍പ് വന്നുപോയ ജലദോഷപ്പനി ഈ വൈറസ് കാരണമാകാം. 
 
അതുകൊണ്ടുതന്നെ HMPV യെ അപകടകാരിയായ ഒരു പുതിയ വൈറസായി കാണാന്‍ കഴിയില്ല. കേരളത്തിലും കുട്ടികളില്‍ ഈ വൈറസ് കൊണ്ടുള്ള അണുബാധകളും ചില അവസരങ്ങളില്‍ ന്യൂമോണിയകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തെ ആദ്യ എച്ച്എംപിവി രോഗബാധ ബാംഗ്ലൂരില്‍ സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് എട്ടുമാസം പ്രായമുള്ള കുഞ്ഞിന്

ഭിക്ഷ തേടിയെത്തിയ 82 കാരിയെ പൂട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; പൊലീസുകാരനടക്കം 2 പേർ പിടിയില്‍

വിനോദയാത്ര സംഘം സഞ്ചരിച്ച കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം

പിവി അൻവര്‍ ജയിലിൽ, 14 ദിവസത്തെ റിമാൻഡ്; അറസ്റ്റ് രാഷ്രട്രീയ പ്രേരിതമെന്ന് അൻവർ

സ്കൂൾ കലോത്സവം: കിരീടത്തിനായി വാശിയേറിയ പോരാട്ടം, മുന്നിൽ കണ്ണൂർ

അടുത്ത ലേഖനം
Show comments