ഡൽഹി: സ്വവർഗരതി കുറ്റകരമാകില്ലെന്ന് സൂചന നൽകി സുപ്രീം കോടതിയുടെ പരാമർശം. ഉഭയ സമ്മതത്തോടെയുള്ള സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമയി കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജെസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരനഘടനാ ബെഞ്ചിന്റേതാണ് നടപടി.
ഐ പി സി 377ആം വകുപ്പിന്റെ നിയമ സാധുതയെ കുറിച്ചുള്ള വദം സുപ്രീം കോടതിയിൽ തുടരുകയാണ്. കേസിൽ സുവർഗ രതിക്ക് അനുകൂലമായ വിധിയുണ്ടായാൽ എതിർക്കും എന്ന് കേന്ദ്രം നേരത്തെ നിലപാട് സ്വീകരിച്ചിരുന്നെങ്കിലും. കോടതിക്ക് യുക്തിപൂർവ്വമായ തീരുമാനമെടുക്കാം എന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഐ പി സി 337 ആം വകുപ്പ് ഭരണഘടന ഉറപ്പു തരുന്ന സ്വകാര്യതക്കും തിരഞ്ഞെടുപ്പിനുമുള്ള മൌലിക അവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു ഹർജ്ജിയിലെ പ്രധാന വാദം. നർത്തകനായ നവതേജ് സിങ് ജോഹാറാണ് സെക്ഷൻ 377 റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.