Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ ട്രാപ്പിലാക്കാന്‍ 'ഓപ്പറേഷന്‍ ബി'; പ്രതിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് വനിതാ എസ്‌ഐ, ഫെയ്‌സ്ബുക്ക് സുഹൃത്താക്കി ചാറ്റ് ചെയ്തു

Rape
, വെള്ളി, 6 ഓഗസ്റ്റ് 2021 (15:15 IST)
ബലാല്‍സംഗ കേസിലെ പ്രതിയെ കുടുക്കാന്‍ വ്യത്യസ്ത ഓപ്പറേഷനുമായി ഡല്‍ഹി ദാബ്രി പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ യുവാവിനെ കുടുക്കാന്‍ എസ്‌ഐ പ്രിയങ്ക സെയ്‌നി നടത്തിയ ശ്രമങ്ങള്‍ ലക്ഷ്യംകണ്ടു. ഡല്‍ഹി മഹാവീര്‍ എന്‍ക്ലേവ് സ്വദേശി 24 വയസുകാരന്‍ ആകാശ് ജെയിനാണ് പീഡനക്കേസില്‍ പിടിയിലായത്. 
 
പതിനാറ് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ശേഷം പ്രതി കടന്നുകളയുകയായിരുന്നു. പേരും വിലാസവും നമ്പറും മാറ്റിയായിരുന്നു പ്രതി ഒളിച്ചുകഴിഞ്ഞിരുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയില്‍ നിന്ന് വളരെ ചുരുക്കം വിവരങ്ങള്‍ മാത്രമേ പൊലീസിന് ലഭിച്ചുള്ളൂ. ആകാശ് എന്നാണ് തന്നെ പീഡിപ്പിച്ചയാളുടെ പേര് എന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ഈ പ്രതിയെ കുടുക്കാനാണ് എസ്‌ഐ പ്രിയങ്ക സെയ്‌നി ഫെയ്‌സ്ബുക്ക് ഓപ്പറേഷന്‍ നടത്തിയത്. 
 
പ്രിയങ്ക സെയ്‌നി പ്രതിയെ കുടുക്കാന്‍ ഫെയ്‌സ്ബുക്കില്‍ ഒരു വ്യാജ അക്കൗണ്ട് തുടങ്ങി. ആകാശ് എന്നു പേരുള്ളവരെ കണ്ടെത്തി ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. സംശയമുള്ളവരോട് ചാറ്റ് ചെയ്യാന്‍ തുടങ്ങി. അങ്ങനെയാണ് ആകാശ് ജെയിന്‍ എന്ന 24 കാരനെ പ്രിയങ്ക വലയിലാക്കുന്നത്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇയാള്‍ ആറ് പെണ്‍കുട്ടികളെ പ്രണയം നടിച്ച് ബലാത്സംഗത്തിനു ഇരയാക്കിയതായി പൊലീസ് കണ്ടെത്തി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടിപിടികേസില്‍ ചികിത്സക്കെത്തിയവര്‍ വനിതാ ഡോക്ടറുടെ കൈപിടിച്ച് തിരിച്ചു; പ്രതികള്‍ അറസ്റ്റില്‍