HoneyMoon Murder Case: ഹോം സ്റ്റേയിൽ താലിമാല ഉപേക്ഷിച്ചത് നിർണായകമായി, ഹണിമൂൺ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

അഭിറാം മനോഹർ
വ്യാഴം, 12 ജൂണ്‍ 2025 (17:54 IST)
മധുവിധു യാത്രയ്ക്കിടെ ഇന്‍ഡോര്‍ സ്വദേശിയായ നവരന്‍ രാജ രഘുവംശി മേഘാലയയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായകമായത് ഹോംസ്റ്റേയില്‍ നിന്ന് കണ്ടെടുത്ത താലിമാലയും മോതിരവുമെന്ന് പോലീസ്. രാജ രഘുവംസിയേയും ഭാര്യ സോനത്തിനെയും കാണാതെയാവുന്നതിന് മുന്‍പ് അവരുടെ സ്യൂട്ട്‌കേസ് സോഹ്‌റയിലെ ഒരു ഹോം സ്റ്റേയില്‍ ഉപേക്ഷിച്ചിരുന്നു. അതില്‍ നിന്നും കണ്ടെത്തിയ മോതിരവും താലിമാലയുമാണ് പിന്നീട് പ്രതികളെ പിടികൂടാന്‍ സാഹായിച്ചത്.
 
മെയ് 11ന് ഇന്‍ഡോറില്‍ വെച്ചായിരുന്നു സോനവും(25) രാജയും(29) വിവാഹിതരായത്. മെയ് 20ന് മധുവിധു ആഘോഷിക്കാനായി മേഘാലയയിലെത്തി. മെയ് 23ന് കിഴക്കന്‍ ഖാസി ഹില്‍സ് ജില്ലയിലെ ഹോംസ്റ്റേയില്‍ നിന്നും ഇറങ്ങി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ കാണാതെയായത്. ഹോം സ്റ്റേയില്‍ നടത്തിയ പരിശോധനയില്‍ ദമ്പതിമാര്‍ ഉപേക്ഷിച്ച സ്യൂട്ട്‌കേസില്‍ നിന്നും സോനത്തിന്റെ താലിയും മോതിരവും കണ്ടെടുത്തു. വിവാഹിതയായ സ്ത്രീ എന്തുകൊണ്ട് താലിമാല ഉപേക്ഷിച്ച് പോയി എന്ന സംശയമാണ് പോലീസിന് ആദ്യമുണ്ടായത്.
 
 ഈ സംശയമാണ് സോനത്തിനെ പിന്തുടരാന്‍ പ്രേരിപ്പിച്ചതെന്ന് ഡിജിപി പറയുന്നു. ജൂണ്‍ 2ന് റീസവ്‌ഡോങ് വെള്ളച്ചാട്ടത്തിനടുത്തുള്ള മലയിടുക്കില്‍ നിന്നാണ് രാജയുടെ മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന് ജൂണ്‍ 9ന് പുലര്‍ച്ചെ മേഘാലയയില്‍ നിന്നും 1200 കിലോമീറ്റര്‍ അകലെയുള്ള ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നാണ് സോനത്തെ പിടികൂടുന്നത്. ഇതിന് പുറമെ കാമുകനായ രാജ് കുഷ്വാഹയേയും 3 വാടക കൊലയാളികളെയും പോലീസ് അറസ്റ്റ് ചെയ്തു.ഭാര്യയുടെ കണ്‍മുന്നില്‍ വെച്ചാണ് വാടകകൊലയാളികള്‍ രാജയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

ചോദ്യം ചെയ്യലിന് ഹാജരായില്ല, അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments