Select Your Language

Notifications

webdunia
webdunia
webdunia
गुरुवार, 26 दिसंबर 2024
webdunia

ദളിത് യുവാവുമായുള്ള വിവാഹം; ഗര്‍ഭിണിയായ യുവതിയെ തീവച്ചുകൊന്നു - മാതാവ് അടക്കമുള്ള ബന്ധുക്കള്‍ അറസ്‌റ്റില്‍

ദളിത് യുവാവുമായുള്ള വിവാഹം; ഗര്‍ഭിണിയായ യുവതിയെ തീവച്ചുകൊന്നു

ദളിത് യുവാവുമായുള്ള വിവാഹം; ഗര്‍ഭിണിയായ യുവതിയെ തീവച്ചുകൊന്നു - മാതാവ് അടക്കമുള്ള ബന്ധുക്കള്‍ അറസ്‌റ്റില്‍
ബം​ഗ​ളൂ​രു , തിങ്കള്‍, 5 ജൂണ്‍ 2017 (20:16 IST)
ദ​ളി​ത് യു​വാ​വി​നെ വി​വാ​ഹം ചെ​യ്ത​ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് തീ​വ​ച്ചു​കൊ​ന്നു. ക​ർ​ണാ​ട​ക​യിലെ വി​ജ​യ​പു​ര ജി​ല്ല​യി​ലെ മു​ദേ​ബി​ഹാ​ൽ താ​ലൂ​ക്കി​ലെ ഗു​ണ്ട​ക​നാ​ലി എന്ന സ്ഥലത്താണ് നാടിനെ നടുക്കിയദു​ര​ഭി​മാ​ന​ക്കൊ​ല നടന്നത്.

21കാരിയായ ബാ​നു ബീ​ഗ​ത്തിനെയാണ് ക്രൂര മര്‍ദ്ദത്തിന് ശേഷം സ്വന്തം അമ്മയും ബന്ധുക്കളും ചേര്‍ന്ന് തീവച്ചു കൊന്നത്.

ശനിയാഴ്‌ചയായിരുന്നു സംഭവം. വാ​ൽ​മി​കി സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട സ​യാ​ബ​ന്ന ശ​ര​ണ​പ്പ​യെ​ന്ന യു​വാവിനെയാണ് ഉയര്‍ന്ന ജാതിക്കാരിയായ ബാനു വിവാഹം ചെയ്‌തത്.

വിവാഹം കഴിഞ്ഞതോടെ ബന്ധുക്കളുടെ ഭാഗത്തു നിന്നും ആക്രമണം ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ ബാനു ഭര്‍ത്താവിനൊപ്പം ഗോവയിലേക്ക് കടന്നു. തുടര്‍ന്ന് ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇവര്‍ ഗ്രാമത്തിലേക്ക് തിരികെ മടങ്ങിയെത്തിയത്.  

ബാനുവും ഭര്‍ത്താവും തിരികെ എത്തിയെന്നറിഞ്ഞ യുവതിയുടെ ബന്ധുക്കള്‍ ഇവരുടെ താമസ്ഥലത്ത് എത്തുകയും ഇ​രു​വ​രെ​യും മ​ർ​ദി​ച്ച് അ​വ​ശ​രാ​ക്കുകയും ചെയ്‌തു. ബാനുവിന്റെ അമ്മയുടെ നേതൃത്വത്തിലായിരുന്നു മണിക്കൂറുകള്‍ നീണ്ട ആക്രമണങ്ങള്‍ അരങ്ങേറിയത്.

ഇ​രു​വ​രെ​യും മ​ർ​ദി​ച്ച് അ​വ​ശ​രാ​ക്കി​യ ശേ​ഷം ബന്ധുക്കള്‍ തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഗുരുതരമായി പൊള്ളലേറ്റ ബാ​നു സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. ശ​ര​പ്പ​യ്ക്ക് ഗു​രു​ത​ര​പൊ​ള്ള​ലേ​റ്റു. ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സംഭവത്തില്‍ ബാനുവിന്റെ മാ​താ​വിനെയടക്കമുള്ളവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അതേസമയം, യുവാവിന്റെ വീട്ടുകാരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘കി​ട​പ്പ​റ സം​ഭാ​ഷ​ണത്തി’ലൂടെ മ​ഹേ​ഷ് ച​ന്ദ്ര ശ​ർ​മ​യെ പരിഹസിച്ച് ട്വി​ങ്കി​ൾ ഖ​ന്ന