Webdunia - Bharat's app for daily news and videos

Install App

വിരുന്നിന് വിളിച്ച് വധുവിനെയും വരനെയും വെട്ടിക്കൊന്ന് വീട്ടുകാർ, തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല

Webdunia
ചൊവ്വ, 14 ജൂണ്‍ 2022 (13:34 IST)
തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. അടുത്തിടെ വിവാഹിതരായ ശരണ്യ- മോഹൻ ദമ്പതികളെയാണ് വധുവിന്റെ സ്വന്തം സഹോദരൻ ക്രൂരമായി വെട്ടിക്കൊന്നത്. ഇന്നലെ വൈകീട്ടോടെ വീട്ടിൽ വിരുന്ന് നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ഇവരെ ബന്ധുക്കൾ വെട്ടിവീഴ്ത്തുകയായിരുന്നു. 
 
രണ്ട് ജാതിവിഭാഗക്കാരാണ് ശരണ്യയും മോഹനും. കൊലപാതകത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരിക്കുകയാണ്. അഞ്ച് ദിവസങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്. തിരുനെൽവേലിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യവെയാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നോക്ക സമുദായക്കാരാണ് രണ്ടുപേരും.
 
തങ്ങളുടെ പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ ശരണ്യയുടെ വീട്ടുകാരിൽ നിന്ന് വലിയ എതിർപ്പാണ് ഉണ്ടായത്.സ്വന്തം സമുദായത്തിൽപ്പെട്ട ഒരാളെത്തന്നെ വിവാഹം ചെയ്തേ തീരൂ എന്ന് വാശി പിടിച്ച കുടുംബത്തിന്‍റെ സമ്മർദ്ദത്തെ അതിജീവിച്ച്, ഇരുവരും ചെന്നൈയിലെത്തി ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ജൂൺ 9നായിരുന്നു ഇരുവരുടെയും വിവാഹം.
 
ഇരുവരോടും ക്ഷമിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് ശരണ്യയുടെ സഹോദരൻ ശക്തിവേൽ വീട്ടിലേക്ക് ക്ഷണിച്ചത്. . ചോളപുരത്തെ സ്വന്തം വീട്ടിൽത്തന്നെ കഴിയാമെന്നും, തിരികെ വരണമെന്നും ഇരുവരോടും ശക്തിവേൽ അഭ്യർത്ഥിക്കുകയായിരുന്നു. വീട്ടുവളപ്പിലേക്ക് ഇരുവരും കാൽ കുത്തിയതും ശക്തിവേലും ബന്ധുക്കളും ചേർന്ന് വടിവാളുമായി വെട്ടുകയായിരുന്നു.
 
ശരണ്യയുടെയും മോഹന്‍റെയും മൃതദേഹങ്ങൾ കുംഭകോണം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‍മോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം മോഹന്‍റെ ബന്ധുക്കൾക്ക് വിട്ട് നൽകും. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments