Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെറും ഏഴ് ദിവസംകൊണ്ട് തമിഴ്‌നാട്ടില്‍ നിന്ന് 100 കോടി; വേട്ട തുടര്‍ന്ന് വിക്രം

Vikram Box Office Collection from Tamil Nadu വെറും ഏഴ് ദിവസംകൊണ്ട് തമിഴ്‌നാട്ടില്‍ നിന്ന് 100 കോടി; വേട്ട തുടര്‍ന്ന് വിക്രം
, വെള്ളി, 10 ജൂണ്‍ 2022 (09:47 IST)
ബോക്‌സ് ഓഫീസ് വേട്ട തുടര്‍ന്ന് കമല്‍ഹാസന്‍ ചിത്രം വിക്രം. റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ട് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 100 കോടി വാരിക്കൂട്ടി. സമീപകാലത്ത് ഏഴ് ദിവസം കൊണ്ട് തമിഴ്‌നാട്ടില്‍ നിന്ന് 100 കോടി കളക്ട് ചെയ്ത സിനിമയെന്ന നേട്ടവും വിക്രം സ്വന്തമാക്കി. തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ വന്‍ വരവേല്‍പ്പാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. 
 
വിവിധ ഭാഷകളിലായി റിലീസ് ചെയ്ത വിക്രം ആഗോള തലത്തില്‍ ഇതിനോടകം 300 കോടിക്ക് അടുത്ത് കളക്ട് ചെയ്തതായാണ് വിവരം. അഞ്ച് ദിവസം കൊണ്ടാണ് ചിത്രം 200 കോടി ക്ലബിലെത്തിയത്. കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ തുടങ്ങിയവരും വിക്രമില്‍ അഭിനയിച്ചിട്ടുണ്ട്. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സങ്കടമുണ്ട്, ശരിക്കും ഭയപ്പെടുത്തുന്നു, വിമാനയാത്രയ്ക്കിടെ ഉണ്ടായ മോശം അനുഭവം പങ്കുവെച്ച് നടി പൂജ ഹെഗ്ഡെ