നഗരത്തിലെ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോകുന്ന മനുഷ്യന്‍, ഹൈദരാബാദില്‍ നിന്നുള്ള ദയനീയ ചിത്രം

സുബിന്‍ ജോഷി
ബുധന്‍, 14 ഒക്‌ടോബര്‍ 2020 (15:53 IST)
ഹൈദരാബാദ് നഗരം വെള്ളത്തിനടിയിലാണ്. കനത്ത മഴയില്‍ ജനജീവിതം ദുരിതത്തിലായി. റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. ഹൈദരാബാദില്‍ നിന്നുള്ള ഞെട്ടിക്കുന്ന ഒരു ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി. വെള്ളപ്പൊക്കത്തിൽ ഒരാള്‍ ഒഴുകിപ്പോകുന്നു. ജനങ്ങള്‍ ഇത് കാണുന്നുണ്ടെങ്കിലും കണ്ടുനില്‍ക്കുകയല്ലാതെ സഹായിക്കാന്‍ കഴിയാത്ത നിസഹായാവസ്ഥ.
 
മരങ്ങള്‍ വീണ് റോഡുകളും പാലങ്ങളും പലയിടത്തും നശിച്ചു. മിക്കയിടത്തും വൈദ്യുതി മുടങ്ങി. വെള്ളപ്പൊക്കം കനത്ത നാശമാണ് നഗരത്തില്‍ സൃഷ്‌ടിക്കുന്നത്. ജനങ്ങള്‍ അടുത്ത മൂന്ന് ദിവസത്തേക്ക് വീടിനുള്ളിൽ തന്നെ തുടരാൻ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ആവശ്യപ്പെട്ടു.
 
ബുധനാഴ്ച പുലർച്ചെ രണ്ട് മണി വരെ പെയ്ത മഴയെത്തുടർന്ന് 1,500 ഓളം കോളനികൾ വെള്ളത്തിനടിയിലായി. ഇവിടങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ച് സുരക്ഷാ സ്ഥലങ്ങളിലേക്ക് അയച്ചെങ്കിലും ഇനിയും ഒട്ടേറെ പേര്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം.  
 
അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമര്‍ദ്ദം രൂക്ഷമാകുകയും നർസാപൂർ, വിശാഖപട്ടണം, കാക്കിനാഡ എന്നിവ കടന്ന് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

അടുത്ത ലേഖനം
Show comments