Publish Date: Wed, 14 Oct 2020 (12:05 IST)
Updated Date: Wed, 14 Oct 2020 (12:09 IST)
മഴ ശക്തമായതിനെതുടര്‍ന്ന് സംസ്ഥാനത്ത് 11ജില്ലകളില്‍ എല്ലോ അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട്, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
മലയോരമേഖലകളില്‍ ഇടിമിന്നല്‍ തുടര്‍ച്ചയായി ഉണ്ടാകുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്തുമണിവരെയാണ് ഇടിമിന്നലിന് സാധ്യതയുള്ളത്. ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമായത്. കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.