നോട്ടു പിൻവലിച്ച നടപടി: ആർബിഐയുടെ സല്‍പേര് നഷ്ടപ്പെടുത്തിയെന്ന് ജീവനക്കാർ
നോട്ട് അസാധുവാക്കിയതുമൂലം പ്രതിച്ഛായ മോശമായെന്ന് ആർബിഐ ജീവനക്കാർ
നവംബർ എട്ടിന് പ്രഖ്യാപിച്ച നോട്ട് അസാധുവാക്കിയ തീരുമാനം അപമാനമുണ്ടാക്കിയതായി ആർബിഐ ജീവനക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന് കത്തു നല്‍കി. അസാധുവാക്കിയ നടപടിയിൽ ഉണ്ടായ പിടിപ്പുകേടിനെതിരെയും കാര്യങ്ങളുടെ മേൽനോട്ടത്തിനായി പ്രതിനിധിയെ ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയും കത്തില്‍ വിമര്‍ശനമുണ്ട്.
ആർ ബി ഐയുടെ സ്വയംഭരണത്തിലേക്ക് സർക്കാർ കടന്നു കയറിയെന്നും കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. വർഷങ്ങളുടെ നീണ്ടപ്രയത്ന ഫലമായാണ് ആർ ബി ഐ ഒരു സൽപ്പേര് ഉണ്ടാക്കിയെടുത്തത്. എന്നാല്‍ നോട്ട് അസാധുവാക്കിയ നടപടിയോടെ അത് പൂര്‍ണമായും നഷ്ടപ്പെട്ടതായും ഇത് ജീവനക്കാര്‍ക്ക് വേദനയുണ്ടാക്കിയെന്നും കത്തിൽ വ്യക്തമാക്കുന്നു.