Webdunia - Bharat's app for daily news and videos

Install App

കോവിഡ് ബാധിച്ച ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍; വീട്ടിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

Webdunia
വ്യാഴം, 29 ജൂലൈ 2021 (12:39 IST)
കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിന്റെ നില അതീവ ഗുരുതരമാണെന്ന് അറിഞ്ഞതിനു പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. മുംബൈയിലാണ് സംഭവം. സ്വാതി വിവേക് സില്‍വ എന്ന് പേരുള്ള 35 കാരിയാണ് മാനസിക സമ്മര്‍ദം മൂലം ആത്മഹത്യ ചെയ്തത്. 
 
സ്വാതിക്കും ഭര്‍ത്താവ് വിവേകിനും ഭര്‍ത്താവിന്റെ അച്ഛന്‍, അമ്മ എന്നിവര്‍ക്കും ജൂലൈ 17 നാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മുക്തയായതിനു ശേഷം സ്വാതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍, സ്വാതിയുടെ ഭര്‍ത്താവ് വിവേകിന്റെ നില മോശമായി. ഒരു ദിവസം സ്വാതിക്ക് ആശുപത്രിയില്‍ നിന്ന് ഫോണ്‍ കോള്‍ വന്നു. അടിയന്തരമായി ആശുപത്രിയിലേക്ക് എത്തണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവിന്റെ ആരോഗ്യനില കൂടുതല്‍ ഗുരുതരമായിക്കൊണ്ടിരിക്കുകയാണെന്നും ഓക്‌സിജന്‍ ലെവല്‍ താഴുകയാണെന്നും ഡോക്ടര്‍മാര്‍ സ്വാതിയോട് പറഞ്ഞു. വിവേകിനെ വെന്റിലേറ്ററില്‍ തുടരാന്‍ അനുവദിച്ചുകൊണ്ടുള്ള രേഖയില്‍ സ്വാതി ഒപ്പിട്ടുനല്‍കി. ഭര്‍ത്താവിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് അറിഞ്ഞതിനു പിന്നാലെ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു സ്വാതി. ഇതിനു പിന്നാലെയാണ് ആത്മഹത്യ. 
 
സ്വാതിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. ഭര്‍ത്താവിനെ താന്‍ ജീവനുതുല്യം സ്‌നേഹിക്കുന്നു എന്നും അദ്ദേഹം ഇല്ലാതെ ജീവിക്കാന്‍ സാധിക്കില്ലെന്നും സ്വാതിയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. തന്റെ മരണത്തിനു ആരും ഉത്തരവാദികളല്ലെന്നും കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ഘടകം

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

അടുത്ത ലേഖനം
Show comments