മതമേതെന്ന് പ്രോസിക്യൂട്ടറുടെ ചോദ്യം; സൽമാൻ ഖാന്റെ മാസ് ഡയലോഗില്‍ കോടതി തരിച്ചിരുന്നു
നിങ്ങളുടെ മതമേത് ?; സൽമാന്റെ മാസ് ഡയലോഗില്‍ കോടതി തരിച്ചിരുന്നു
സിനിമാ സ്റ്റൈലില്‍ തകര്‍പ്പന്‍ ഡയലോഗുമായി ബോളിവുഡ് താരം സൽമാൻ ഖാൻ. വിചാരണ ആംരഭിക്കുന്നതിന് മുന്നോടിയായി മതമേതെന്നു ചോദിച്ച പ്രോസിക്യൂട്ടറോടു താൻ ഇന്ത്യക്കാരനാണെന്നായിരുന്നു താരം നല്കിയ മറുപടി.
കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ താന്‍ ഇന്ത്യാക്കാരനാണെന്ന മറുപടി സല്മാന് ഖാന് കോടതിയില്‍ നല്‍കിയിരുന്നു. മാൻവേട്ട കേസിൽ രാജസ്ഥാനിലെ ജോധ്പൂർ കോടതിയിൽ ഹാജരായപ്പോഴാണു പ്രോസിക്യൂട്ടർ സൽമാനോടു മതം ഏതെന്നു ചോദിച്ചത്.
താൻ നിരപരാധിയാണെന്നും തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്നും സൽമാൻ പറഞ്ഞു. താന്‍ നിരപരാധിയാണെന്ന് സല്മാന് ഖാന് കോടതിയില്‍ ആവര്‍ത്തിച്ചു. സല്മാന് ഖാനൊപ്പം സെയ്ഫ് അലിഖാന്, തബു, സോനാലി ബേന്ദ്ര, നീലം എന്നിവരും കോടതിയില്‍ എത്തിയിരുന്നു.
1998 ഒക്ടോബർ ഒന്നിനു സൽമാനും സഹതാരങ്ങളുമടങ്ങുന്ന സംഘം ജോധ്പൂരിനു സമീപം കൺകാനി ഗ്രാമത്തിൽ മാനുകളെ വേട്ടയാടിയെന്നതിനാണ് ആദ്യം കേസ് റജിസ്റ്റർ ചെയ്യപ്പെട്ടത്.