Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനീസ് അതിർ‌ത്തിക്കു സമീപം ഇന്ത്യൻ വ്യോമസേനാ വിമാനം കാണാതായി

ആസാമിൽ വ്യോമസേന വിമാനം കാണാതായി

ചൈനീസ് അതിർ‌ത്തിക്കു സമീപം ഇന്ത്യൻ വ്യോമസേനാ വിമാനം കാണാതായി
ന്യൂഡൽഹി , ചൊവ്വ, 23 മെയ് 2017 (19:15 IST)
ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്–30 വിമാനം പരിശീലനപ്പറക്കലിനിടെ കാണാതായി. അസമിലെ തേസ്പുരിൽ ചൈനീസ് അതിർത്തിയിൽ വെച്ചാണ് വിമാനം കാണാതായത്. രണ്ടു പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. വ്യോമസേന തിരച്ചിൽ ആരംഭിച്ചു.

തേസ്പൂരിനു വടക്ക് 60 കിലോമീറ്റർ ദൂരെ ചൈനീസ് അതിർത്തിക്കു സമീപംവച്ചാണ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായത്. രാവിലെ ഒമ്പതരയോടെ പറന്നുയർന്ന വിമാനം പതിനൊന്നരയോടുകൂടിയാണ് അപ്രത്യക്ഷമായി.  അരുണാചൽ പ്രദേശിലെ ദൗലാസങ് മേഖലയിൽ വച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുന്നത്.

ചൈനാ അതിര്‍ത്തിയില്‍ നിന്നും 172 കിലോമീറ്റര്‍ ദൂരെയാണ് തേസ്‌പൂര്‍ വ്യോമതാവളം. വിമാനം തകർന്നു വീണിരിക്കാമെന്നാണ് സംശയിക്കുന്നത്. വിമാനം കണ്ടെത്താനുള്ള വ്യോമസേനയുടെ തെരച്ചിൽ തുടരുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യോമസേന പുറത്തുവിട്ടിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജെപി ഭയക്കുന്നത് ഇക്കാര്യങ്ങളാണ്; രജനീകാന്തിനെ രക്ഷിക്കാന്‍ മോദിക്കും സാധിക്കില്ല