‘രജനിക്കൊപ്പം കൂടുതല്‍ സിനിമകള്‍ ചെയ്യാത്തതിന് കാരണമുണ്ട്, ഞങ്ങള്‍ ഒരുമിച്ചാല്‍ ആര്‍ക്കും തകര്‍ക്കാനാവില്ല’; തുറന്നടിച്ച് കമല്‍ഹാസന്‍

‘രജനിക്കൊപ്പം കൂടുതല്‍ സിനിമകള്‍ ചെയ്യാത്തതിന് കാരണമുണ്ട്, ഞങ്ങള്‍ ഒരുമിച്ചാല്‍ ആര്‍ക്കും തകര്‍ക്കാനാവില്ല’; തുറന്നടിച്ച് കമല്‍ഹാസന്‍

ബുധന്‍, 1 ഓഗസ്റ്റ് 2018 (14:50 IST)
വേണ്ടിവന്നാല്‍ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തുമായി രാഷ്‌ട്രീയത്തില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന മുന്നറിയിപ്പ് നല്‍കി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍‌ഹാസന്‍. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഞാനും രജനിയും വളരെക്കുറച്ചു സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. വ്യക്തമായ ധാരണകള്‍ മുന്‍‌നിര്‍ത്തിയായിരുന്നു ആ തീരുമാനം. ഞങ്ങള്‍ രണ്ടു പേരും വലിയ പ്രതിഫലം വാങ്ങുന്നവരാണ്. ഒരുമിച്ച് ഒരു ചിത്രത്തില്‍ എത്തിയാല്‍ ആ സിനിമയുടെ ബജറ്റ് വലുതാകുമെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നും കമല്‍ വ്യക്തമാക്കി.

സിനിമയിലെന്ന പോലെ രാഷ്‌ട്രീയത്തിലും ഈ ശ്രദ്ധയും ജാഗ്രതയും ഉണ്ടാകും. ഞങ്ങള്‍ ഒരുമിക്കണമെങ്കില്‍ ശ്രദ്ധാപൂർവം പ്രയത്നിക്കേണ്ടതുണ്ട്. തമിഴ്‌നാട്ടില്‍ മാത്രം മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും കമല്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ നിലവിലുള്ള സാഹചര്യത്തിനു മാറ്റമുണ്ടാക്കുകയെന്നതാണു മക്കൾ നീതി മയ്യത്തിന്റെ ലക്ഷ്യം. എത്രയും വേഗം ഒരു നയം രൂപീകരിച്ച് അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുമെന്നും കമൽ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകളെ ലൈംഗികമായി ചൂഷണം ചെയ്തു, ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന ഭീഷണിയും; രജീഷിനെതിരെ കേസെടുക്കാന്‍ ഡിജിപിക്ക് യുവജന കമ്മീഷന്റെ നിര്‍ദ്ദേശം