കൊവിഡ് ബാധിച്ച് മരണപ്പെട്ട ഡോക്ടര്‍മാരുടെ എണ്ണം: സര്‍ക്കാരിന്റെ വിവരം തള്ളി ഐഎംഎ

ശ്രീനു എസ്
വ്യാഴം, 4 ഫെബ്രുവരി 2021 (10:11 IST)
കൊവിഡ് ബാധിച്ച് മരണപ്പെട്ട ഡോക്ടര്‍മാരുടെ എണ്ണം സംബന്ധിച്ച സര്‍ക്കാരിന്റെ ഡേറ്റയെ  തള്ളി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കേന്ദ്രസര്‍ക്കാര്‍ പറയുന്നത് കൊവിഡ് മൂലം രാജ്യത്ത് 162 ഡോക്ടര്‍മാരാണ് മരണപ്പെട്ടതെന്നാണ്. എന്നാല്‍ സര്‍ക്കാരിന്റെ നിസ്സംഗമായ ഈ വിവരത്തില്‍ അപലപിക്കുന്നതായി ഐഎംഎ പറഞ്ഞു. 734 ഡോക്ടര്‍മാരാണ് കൊവിഡ് മൂലം രാജ്യത്ത് ജീവന്‍ വെടിഞ്ഞതെന്ന് മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞു.
 
ഇതില്‍ 431 ഡോക്ടര്‍മാരും രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടവരാണ്. കൂടാതെ മരിച്ചവരില്‍ 25 ഡോക്ടര്‍മാരും 35 വയസിനു താഴെപ്രായമുള്ളവരാണ്. ചൊവ്വാഴ്ച രാജ്യസഭയിലെ ചോദ്യോത്തരവേളയിലാണ് സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കൊവിഡ് മൂലമുള്ള മരണസംഖ്യ പറഞ്ഞത്. 162 ഡോക്ടര്‍മാരും 107നേഴ്‌സുമാരും 44 ആശാ വര്‍ക്കര്‍മാരും രോഗം മൂലം മരണപ്പെട്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. സര്‍ക്കാരിന്റെ കണക്ക് ഞെട്ടല്‍ ഉണ്ടാക്കിയതായി ഐഎംഎ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments