Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയെ പറ്റി രാഹുൽ ഒരക്ഷരം മിണ്ടിയില്ല, പിണറായി വിജയൻ ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കുന്നു: ജെപി നഡ്ഡ

ശബരിമലയെ പറ്റി രാഹുൽ ഒരക്ഷരം മിണ്ടിയില്ല, പിണറായി വിജയൻ ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കുന്നു: ജെപി നഡ്ഡ
, ബുധന്‍, 3 ഫെബ്രുവരി 2021 (19:07 IST)
എൽഡിഎഫിനെയും യു‌ഡിഎഫിനെയും കടന്നാക്രമിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ. രണ്ട് പാർട്ടികളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും കേരളത്തില്‍ ഒരു മൂന്നാംധ്രുവമായി ബിജെപി മാറിയെന്നും നഡ്ഡ അവകാശപ്പെട്ടു. കേരളത്തിലെ നിയമസഭാ പ്രചാരണത്തിന് തുടക്കം കുറിച്ച് സംസ്ഥാന നേതാക്കള്‍ക്കൊപ്പം തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനം നടത്തവെയാണ് പരാമർശം.
 
ശബരിമല വിഷയത്തിൽ രാഹുൽ ഗാന്ധി ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല. ആ വിഷയം കോൺഗ്രസ് ഉയർത്തുന്നത് കാപട്യമാണ്. സിഎജിക്കെതിരായ പ്രമേയം ഉൾപ്പടെ ഭരണഘടനാ സ്ഥാപനങ്ങളെ അക്രമിക്കുന്ന നടപടിയാണ് പിണറായി വിജയൻ സ്വീകരിക്കുന്നതെന്നും നഡ്ഡ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെത്തുകാരന്റെ കുടുംബത്തിൽ നിന്നും വന്ന്?? മുഖ്യമന്ത്രി പിണറായി വിജയനെ അപഹസിച്ച് കെ സുധാകരൻ