മകളുടെ വിവാഹത്തിന് മുമ്പ് ജനാര്‍ദ്ദന്‍ റെഡ്ഡി 100കോടി വെളുപ്പിച്ചു; സഹായിച്ചത് ബിജെപി നേതാവ് - അത്മഹത്യ കുറിപ്പ് കത്തും
500 കോടിയുടെ ആഡംബര വിവാഹം; 100 കോടി വെളുപ്പിച്ചിരുന്നെന്ന് വെളിപ്പെടുത്തൽ
നോട്ടുക്ഷാമത്തിനിടെ മകളുടെ കല്യാണം ആഡംബരമായി നടത്തി വിവാദങ്ങളില്‍ നിറഞ്ഞുനിന്ന കര്‍ണാടകയിലെ മുന്‍ ബിജെപി മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഡി വിവാഹ ചടങ്ങുകള്‍ക്ക് മുമ്പ് 100 കോടിയോളം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്.
റെഡ്ഡിയുടേയും കര്‍ണാടക അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടേയും പീഡനത്തില്‍ മനംനൊന്താണ് രമേഷ് ഗൗഡ എന്ന യുവാവ് അത്മഹത്യ ചെയ്‌തിരുന്നു. മദൂരില്‍ വെച്ച് വിഷം കഴിച്ചാണ് ഗൗഡ ആത്മഹത്യ ചെയ്‌തത്. സ്‌പെഷ്യല്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസര്‍ ബീമാ നായിക്കിന്റെ ഡ്രൈവറാണ് രമേഷ് ഗൗഡ. തനിക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും തുടർന്ന് നിരവധി വധഭീഷണികളുണ്ടായെന്നും രമേശിന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
റെഡ്ഡി എങ്ങനെയാണ് 100 കോടി കള്ളപ്പണം വെളുപ്പിച്ചത് തനിക്കറിയാമായിരുന്നു. മകളുടെ വിവാഹത്തിനായി കള്ളപ്പണം വെളുപ്പിക്കാന്‍ ബീമാ നായിക് ആണ് റെഡ്ഡിയെ സഹായിച്ചത്. വെളുപ്പിച്ച പണത്തില്‍ നിന്നും 20 ശതമാനം തുക റെഡ്ഡി നായിക്കിന് നല്‍കി. ഈ കാര്യങ്ങള്‍ എനിക്ക് അറിയാമായിരുന്നതിനാല്‍ നിരവധി വധഭീഷണികള്‍ ഉണ്ടായിരുന്നുവെന്നും ഗൗഡയുടെ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.
മകളുടെ വിവാഹത്തിന് മുമ്പ് ബിജെപി നേതാവ് എംപി ശ്രീരാമലുവിനൊപ്പം റെഡ്ഡി ബെംഗളൂരിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നായിക്കുമായി നിരവധി തവണ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വെളുപ്പിച്ച പണത്തിന് പകരമായി 2018ല്‍ നടക്കാനിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കണമെന്നും നായിക് റെഡ്ഡിയോട് ആവശ്യപ്പെട്ടിരുന്നതായി രമേഷ് ഗൗഡയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്.
വിവാദമായ 500 കോടി വിവാഹത്തിൽ കൂടുതൽ വിവരങ്ങളറിയുന്നതിനായി ആദായനികുതി വകുപ്പ് ജനാർദന റെഡ്ഡിയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് റെഡ്ഡിക്കെതിരെ നേരത്തെ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു.