ചെന്നൈയിൽ അഞ്ചാമത് ഡോർണിയർ എയർ‌ക്രാഫ്റ്റ് സ്ക്വാഡ്രൺ കമ്മീഷൻ ചെയ്യാനൊരുങ്ങി ഇന്ത്യൻ നേവി

ശനി, 20 ജൂലൈ 2019 (20:48 IST)
ചെന്നൈയിൽ അഞ്ചാമത് ഡോർണിയർ എയർക്രാഫ്റ്റ് സ്കാഡ്രൻ കമ്മീഷൻ ചെയ്യാനുള്ള തയ്യറെടുപ്പിലാണ് ഇന്ത്യൻ നേവി. ചെന്നൈ കടലിനു മുകളിലുള്ള സുരക്ഷാ സർവൈലൻസ് വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഐഎഎൻഎസ് 313 ചെന്നൈയിൽ പുതിയ ഡോർണിയ എയർക്രാഫ്റ്റ് സ്ക്വാഡ്രൺ കമ്മീഷൻ ചെയ്യുന്നത്. പിവിഎസ്എം, എവിഎസ്എം, എഡിസി, ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ കരംബീർ സിംഗ് ഡോർണിയർ എയർക്രാഫ്റ്റ് സ്ക്വാഡ്രൻ ഈ മാസം 22ന് മീനമ്പാക്കം നേവൽ‌ ബേസിൽ വച്ച് കമ്മീഷൻ ചെയ്യും.
 
സ്ക്വാഡ്രൻ കാമ്മീഷൻ ചെയ്യുന്നതോടെ. ഹിന്ദുസ്ഥാൻ എയറൊനോട്ടിക്കൽസ് നിമ്മിച്ച ഡോർണിയർ 228 ഷോട്ട് റെയിഞ്ച് സർവൈലൻസ് എയർക്രാ\ഫ്റ്റുകൾ ചെന്നൈ വിമാനത്താവളത്തിൽ നിന്നും പറന്നുയരും. അഡ്വാൻസ്ഡ് സൗവൈലൻസ് റഡാർ, ഇലക്ട്രിക് സെസർ തുടങ്ങി അത്യാധുനിക സംവിധാനങ്ങളോടുകൂടിയ സർവൈലൻസ് എയർക്രാഫ്റ്റുകളാണ് ചെന്നൈയിൽ സേനയുടെ ഭാഗമകുന്നത്. ആവശ്യ ഘട്ടങ്ങളിൽ റെസ്ക്യു മിഷനുകളിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന തരത്തിലുള്ളതാണ് പുതിയ എയർ ക്രാഫ്‌റ്റുകൾ.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മയിലുകളെ കൊന്നെന്ന് ആരോപിച്ച് ദളിത് യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു