Select Your Language

Notifications

webdunia
webdunia
webdunia
webdunia

എവറസ്റ്റ് കൊടുമുടിക്ക് സമീപം കണ്ടെത്തിയത് രാജവെമ്പാല അടക്കമുള്ള 10 പാമ്പുകളെ; ആഗോള താപനത്തിന്റെ പ്രത്യാഘാതമെന്ന് കാലാവസ്ഥ വിദഗ്ധര്‍

ചതുപ്പുകള്‍, കണ്ടല്‍കാടുകള്‍ തുടങ്ങിയ ഉഷ്ണമേഖല പ്രദേശങ്ങളിലും ഈര്‍പ്പമുള്ള പ്രദേശങ്ങളിലുമാണ് ഈ പാമ്പുകളെ കാണുന്നത്.

Snakes

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 11 ജൂണ്‍ 2025 (10:46 IST)
ഒരു മാസത്തിനുള്ളില്‍ എവറസ്റ്റ് കൊടുമുടിക്ക് സമീപം കണ്ടെത്തിയത് രാജവെമ്പാല അടക്കമുള്ള 10 പാമ്പുകളെ. കാലാവസ്ഥാ വ്യതിയാനം മൂലമാണ് ഇത് സംഭവിച്ചതെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. നെല്‍വയലുകള്‍, ചതുപ്പുകള്‍, കണ്ടല്‍കാടുകള്‍ തുടങ്ങിയ ഉഷ്ണമേഖല പ്രദേശങ്ങളിലും ഈര്‍പ്പമുള്ള പ്രദേശങ്ങളിലുമാണ് ഈ പാമ്പുകളെ കാണുന്നത്. 
 
എന്നാല്‍ ഹിമാലയന്‍ മേഖലയ്ക്ക് സമീപം ഇത് കണ്ടെത്തിയത് ഗുരുതരമായ കാലാവസ്ഥ വ്യതിയാനം മൂലമെന്നാണ് വിലയിരുത്തുന്നത്. എവറസ്റ്റില്‍ നിന്ന് വെറും 160 കിലോമീറ്റര്‍ അകലെയായിട്ടാണ് ഈ പാമ്പുകളെ കണ്ടെത്തിയത്. എവറസ്റ്റിനു സമീപത്തുള്ള രാജവെമ്പാലകളുടെ സാന്നിധ്യം ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ വിഷ പാമ്പാണ് രാജവെമ്പാല.
 
18 അടി വരെ നീളം വയ്ക്കും. ഇന്ത്യ, തെക്ക് കിഴക്കന്‍ ഏഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ വനങ്ങളിലാണ് ഇവയെ കാണുന്നത്. അതേസമയം നേപ്പാളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇവയെ കാണുന്നത് അപൂര്‍വമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിയ കൃഷ്ണ നികുതി അടച്ചതിന്റെ രേഖകള്‍ ഹാജരാക്കണം, ജീവനക്കാരുടെ അക്കൗണ്ടിലേക്ക് 66 ലക്ഷം രൂപ എത്തി; അന്വേഷണം ക്ലൈമാക്‌സിലേക്ക്