Select Your Language

Notifications

webdunia
webdunia
webdunia
webdunia

കള്ളപ്പണത്തിന് പിന്നാലെ ഉദ്യോഗസ്ഥര്‍; രാജ്യത്തെ വിവിധ നഗരങ്ങളിൽ ആദായ നികുതി റെയ്‌ഡ്

കള്ളപ്പണം: ഡൽഹി, മുംബൈ, കോൽക്കത്ത നഗരങ്ങളിൽ റെയ്‌ഡ്

കള്ളപ്പണത്തിന് പിന്നാലെ ഉദ്യോഗസ്ഥര്‍; രാജ്യത്തെ വിവിധ നഗരങ്ങളിൽ ആദായ നികുതി റെയ്‌ഡ്
ന്യൂഡൽഹി , വ്യാഴം, 10 നവം‌ബര്‍ 2016 (20:15 IST)
നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഡൽഹി, മുംബൈ, കൊൽക്കത്ത, ലുധിയാന, ചണ്ഡീഗഢ് എന്നിവടങ്ങളിലാണ് വൻതോതിൽ കള്ളപ്പണം സൂക്ഷിക്കുന്നവരെ കണ്ടെത്താനായി റെയ്‌ഡ് നടത്തുന്നത്.

സ്വർണക്കടക്കാർ, പലിശക്കാർ, ഹവാലക്കാർ എന്നിവരുടെ വീടുകളാണ് പ്രധാനമായും റെയ്ഡിന് തെരഞെടുത്തിരിക്കുന്നത്. ഡൽഹിയിൽ നാലിടത്തും മുംബൈയിൽ മൂന്നിടത്തുമാണ് റെയ്ഡ് നടക്കുന്നത്. തലസ്ഥാന നഗരിയിലെ കരോൾ ബാഗ്, ചാന്ദ്നി ചൗക്ക് തുടങ്ങിയ ഇടങ്ങളിലും റെയ്‍ഡ് നടക്കുന്നുണ്ട്.

നൂറിലധികം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് റെയ്ഡുകൾ നടത്തുന്നത്. ചിലയിടങ്ങളിൽനിന്നും സംശയകരമായി കണ്ടെത്തിയ പണവും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

പിൻവലിച്ച നോട്ടുകൾ ഡിസ്കൗണ്ട് റേറ്റിൽ മാറ്റി നൽകി വൻ ലാഭമുണ്ടാക്കുകയും നികുതി വെട്ടിക്കുകയും ചെയ്യുന്ന സംഘങ്ങൾ നഗരങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമാകുന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് രാജ്യത്തെ വന്‍ നഗരങ്ങളില്‍ റെയ്‌ഡ് നടക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2000 രൂപയുടെ നോട്ട് പുറത്തിറക്കുന്നത് എന്തിന് ? - തീരുമാനം യുദ്ധത്തോളം പ്രാധാന്യമുള്ളത്!