ഡൽഹി: ലോകത്ത് കൊവിഡ് വ്യാപനം ഏറ്റവുമധികമുള്ള രാജ്യങ്ങളിൽ ഇന്ത്യ നാലാം സ്ഥാനത്ത്. രോഗബാധിതരുടെ എണ്ണത്തിൽ ബ്രിട്ടനെ മറികടന്നാണ് ഇന്ത്യൻ പട്ടികയിൽ നാലാംസ്ഥാനത്ത് എത്തിയത്. അമേരിക്ക, ബ്രസീൽ, റഷ്യ എന്നി രാജ്യങ്ങൾക്ക് പിന്നിലാണ് നിലവിൽ ഇന്ത്യ. രാജ്യത്തെ രോഗബധിതരുടെ എണ്ണം 2,97,623 ആയി ഉയർന്നു. 2,91,588 പേർക്കാണ് ബ്രിട്ടനിൽ രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്.
അമേരിക്കയിൽ 20 ലക്ഷത്തിലധികം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്.
ബ്രസീലിൽ 7.72 ലക്ഷവും, റഷ്യയിൽ 4.93 ലക്ഷവുമാണ് രോഗബാധിതരുടെ എണ്ണം. റഷ്യയിൽ രോഗബാഷിതരുടെ എണ്ണം കൂടുതലാണെങ്കിലും മരണനിരക്കിൽ ഇന്ത്യയേക്കാൾ പിന്നിലാണ്. മെയ് 24ന് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ പത്താം സ്ഥാനത്തായിരുന്നു ഇന്ത്യ. 18 ദിവസംകൊണ്ടാണ് പത്താം സ്ഥാനത്തന്നിന്നും ഇന്ത്യ നാലാംസ്ഥാനത്തെത്തിയത്. 10,000 നടുത്ത് ആളുകൾക്കാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്ത് രോഗബാധ സ്ഥിരീകരിയ്ക്കുന്നത്.