Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈന ഇന്ത്യയിലേക്ക് കടന്നുകയറിയത് സൈനിക അഭ്യാസം മറയാക്കി

ചൈന ഇന്ത്യയിലേക്ക് കടന്നുകയറിയത് സൈനിക അഭ്യാസം മറയാക്കി
, ബുധന്‍, 24 ജൂണ്‍ 2020 (11:25 IST)
ഇന്ത്യ ചൈന അതിർത്തിയ്ക്ക് സമീപമുള്ള ഷിൻജിയാങ്ങിലും ടിബറ്റിലുമായി എല്ലാ വർഷവും ചൈന സൈനിക അഭ്യാസം നടത്താറുണ്ട്. അതിർത്തി പ്രദേശത്തോട് ചേർന്ന് ഇന്ത്യയും ഇത്തരത്തിൽ സൈനിക പ്രകടനം നടത്തുക പതിവാണ്. എന്നാൽ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണ ഇന്ത്യൻ സൈനിക അഭ്യാസം നടത്തിയിരുന്നില്ല. ഈ അവസരം മുതലാക്കി സൈനിക അഭ്യാസത്തിന്റെ മറവിൽ ചൈനീസ് സേന തന്ത്രപ്രധാനമായ ഇടങ്ങളിൽ സ്ഥാനം ഉറപ്പിയ്ക്കുകയായിരുന്നു. 
 
അഭ്യാസത്തിന് ശേഷം സൈന്യത്തെ അതിർത്തിയോട് ചേർന്ന് തന്നെ നിലനിർത്തി. രണ്ട് ഡിവിഷൻ പട്ടാളക്കാർ ഗൽവാൻ. ഹോട്ട്‌ സ്‌പ്രിങ്, പംഗോങ് തടാകത്തോട് ചേർന്നുള്ള നാലാം മലനിര എന്നിവിടങ്ങളിൽ ടെൻഡടിച്ച് നിലയുറപ്പിയ്ക്കുകയായിരുന്നു. ഇവിടെനിന്നും ചൈനീസ് സൈനികരെ തുരത്താനുള്ള ശ്രമത്തിനിടെയാണ് സംഘർഷം ഉണ്ടായത്. സംഘർഷ ബാധിത പ്രദേശങ്ങളിൽനിന്നും സൈന്യത്തെ പിൻവലിയ്ക്കുന്നതിൽ ഇരു സൈന്യങ്ങളും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ രോഗികളുടെ എണ്ണത്തില്‍ അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യ; അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 25ലക്ഷത്തിലേക്ക്