“ഇന്ത്യ പഴയ ഇന്ത്യയല്ലെന്ന് ഓര്‍ക്കണം”; ചൈനയ്‌ക്ക് ചുട്ട മറുപടിയുമായി ജയ്റ്റ്‍ലി
ചൈനയ്‌ക്ക് ചുട്ട മറുപടിയുമായി ജയ്റ്റ്‍ലി
പ്രകോപനപരമായ നീക്കങ്ങള്‍ നടത്തുന്ന ചൈനയ്‌ക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി അരുൺ ജയ്റ്റ്‍ലി. 1962ലെ ഇന്ത്യയും 2017ലെ ഇന്ത്യയും തമ്മിൽ ഒട്ടേറെ വ്യത്യാസമുണ്ട്. ചരിത്രം പറഞ്ഞ് ഇന്ത്യയെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും ഇന്ത്യ ടുഡേ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഭീഷണി സ്വരവുമായി ചൈന രംഗത്ത് എത്തിയിരുന്നു. 1962ലെ ഇന്ത്യ– ചൈന യുദ്ധചരിത്രം ഓർമപ്പെടുത്തിയായിരുന്നു ചൈനയുടെ പ്രസ്‌താവന. കൂടാതെ ഇന്ത്യൻ അതിർത്തിക്ക് സമീപം ടിബറ്റിൽ ഭാരം കുറഞ്ഞ യുദ്ധ ടാങ്കിന്റെ പരീക്ഷണം നടത്തി ചൈന ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചിരുന്നു.
ഇതിന് മറുപടിയായിട്ടാണ് അരുൺ ജയ്റ്റ്‍ലി തന്നെ നേരിട്ട് രംഗത്ത് എത്തിയത്.
35ടണുള്ള ടാങ്ക് ഉപയോഗിച്ചാണ് ചൈന അതിര്‍ത്തിയില്‍ വിവിധ തരത്തിലുള്ള നീക്കങ്ങളും അഭ്യാസങ്ങളും നടത്തിയത്. പുതിയ നീക്കം ഇന്ത്യയെ ലക്ഷ്യം വെച്ചുള്ളതാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചൈനീസ് സൈനിക വക്താവ് മറുപടി നല്‍കുകയും ചെയ്‌തു. പരീക്ഷണം ഒരു രാജ്യത്തെ പ്രത്യേകം ലക്ഷ്യംവച്ചല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.