Webdunia - Bharat's app for daily news and videos

Install App

ശക്തി പ്രകടിപ്പിച്ച് ഇന്ത്യയും, യുദ്ധവിമാനങ്ങളും ടാങ്കുകളും അണിനിരത്തി ലഡാക്കിൽ ഇന്ത്യയുടെ സംയുക്ത സേനാഭ്യാസം

Webdunia
ശനി, 27 ജൂണ്‍ 2020 (07:44 IST)
അതിർത്തിയിൽ ചൈന പ്രകോപനം തുടരുന്ന പശ്ചാത്തലത്തിൽ സൈന്യത്തിന്റെ ശക്തി പ്രകടിപ്പിച്ച് ഇന്ത്യയും. ലഡാക്കിൽ കര,വ്യോമ സേനകൾ സംയുക്ത അഭ്യാസം നടത്തി. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസും കരസേനയ്ക്കൊപ്പം അണിനിരന്നു. അടിയന്തര സാഹചര്യങ്ങളിൽ സൈനികരെ യുദ്ധമുഖത്തെത്തിയ്ക്കുന്ന അപ്പാച്ച ഫെലി‌കോപ്‌റ്ററുകളും വ്യോമ യുദ്ധത്തിനായുള്ള സുഖോയ് വിമാനങ്ങളും ടാങ്കുകളും ഉൾപ്പടെ അണിനിരത്തിക്കൊണ്ടായിരുന്നു സംയുക്ത സൈനിക അഭ്യാസം,
 
അടിയന്തര സാഹചര്യമുണ്ടായാൽ സൈന്യത്തെ അതിവേഗം അതിർത്തിയിൽ വിന്യസിയ്ക്കുന്നതിന്റെ ഭാഗമായാണ് സംയുക്താ സൈനിക അഭ്യാസം. അതിർത്തിയിൽ സ്ഥിതി അതീവ ഗുരുതരമാണ് ധാരണകളിൽനിന്നും ചൈന പിന്നോട്ടുപോയി സൈനിക സന്നാഹങ്ങൾ വർധിപ്പിച്ചതോടെ. ഇന്ത്യൻ സൈന്യവും കടുത്ത നിലപാട് തന്നെ സ്വീകരിയ്ക്കുകയാണ്. സമാനമായ രീതിയിലാണ് മുന്നോട്ടുപോകുന്നത് എങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് വിദേശകാര്യ മാന്ത്രാലയം ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
 
ഗാൽവൻ താഴ്‌വരയിലും ഹോട് സ്പ്രിങ്ങിനും പുറമേ നിയന്ത്രണ രേഖയോട് ചേർന്ന് കിടക്കുന്ന കൊയുൾ, ഫുക്‌ചെ, മുർഗോ, ഡെപ്‌സാങ്, ദെംചുക്ക്.എന്നിവിടങ്ങളിൽ ചൈന വൻ സൈന്യത്തെ എത്തിച്ചതായാണ് റിപ്പോർട്ടുകൾ. ഇവിടങ്ങളിലേക്ക് ഇന്ത്യ സൈനിക നീക്കം ആരംഭിച്ചു. കിഴക്കൻ ലഡാക്കിലെ രണ്ടുദിവസത്തെ സന്ദർശനത്തിന് ശേഷം സേനാ ആസ്ഥാനത്ത് തിരികെയെത്തിയ കരസേനാ മേധാവി എംഎം നരവനെ പ്രതിരോധമന്ത്രി രാജ്നാഥ് സിങുമായി കൂടിക്കാഴ്ച നടത്തി. 
വാർത്തകൾ, ഇന്ത്യ-ചൈന, ഇന്ത്യൻ ആർമി, കേന്ദ്ര സർക്കാർ, News, India-China, Indian Army, Central Goverment  

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments