Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാൽവൻ താഴ്‌വരയിൽ നിന്ന് ഇരു സൈന്യവും പിന്മാറി,പ്രശ്‌നം പരിഹരിക്കുവാനുള്ള കൂടുതൽ ചർച്ചകൾ ഇന്ന് നടന്നേക്കും

ഗാൽവൻ താഴ്‌വരയിൽ നിന്ന് ഇരു സൈന്യവും പിന്മാറി,പ്രശ്‌നം പരിഹരിക്കുവാനുള്ള കൂടുതൽ ചർച്ചകൾ ഇന്ന് നടന്നേക്കും
ന്യൂഡൽഹി , ബുധന്‍, 17 ജൂണ്‍ 2020 (07:52 IST)
ന്യൂഡൽഹി: ചൈനയുമായുള്ള പ്രശ്‌നപരിഹാരത്തിനായി കൂടുതൽ ചർച്ചകൾ ഇന്ന് നടന്നേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും മുതിർന്ന മന്ത്രിമാരുമായി നിലവിലെ സ്ഥിതി വിലയിരുത്തും. സംഘർഷം നടന്ന ഗാൽവൻ താഴ്‌വരയിൽ നിന്നും ഇരു സൈനികവിഭാഗങ്ങളും പിന്മാറിയതായി കരസേന ഇന്നലെ വാർത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു.
 
ലഡാക്ക് അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്.ചൈനീസ് ഭാഗത്ത് 43 ഓളം പേര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തുവെന്ന വിവരവും പുറത്ത് വന്നിരുന്നു. ഗാൽവൻ താഴ്‌വരയിലെ ചൈനീസ് പ്രകോപനത്തിൽ 3 സൈനികരാണ് വീരമൃത്യു വരിച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. രാത്രിയോടണ്യാണ് മരണസംഖ്യ ഉയർന്നതായി വാർത്താ ഏജൻസിയായ എഎൻഐ വിവരം പുറത്തുവിട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 43 ചൈനീസ് പട്ടാളക്കാര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്