Webdunia - Bharat's app for daily news and videos

Install App

India - Pakistan: തുടങ്ങിയിട്ടേ ഉള്ളുവെന്ന് പറഞ്ഞത് വെറുതെയല്ല, ലാഹോറിൽ ആക്രമണം കടുപ്പിച്ച് ഇന്ത്യ

അഭിറാം മനോഹർ
വ്യാഴം, 8 മെയ് 2025 (16:53 IST)
പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് നേരെ ആക്രമണ ശ്രമം നടത്തിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചതിന് പിന്നാലെ പാകിസ്ഥാനെതിരെ ആക്രമണം ശക്തമാക്കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യക്കെതിരെ പാക്ആക്രമണ ശ്രമം ഇന്നലെ നടത്തിയിരുന്നു. ഡ്രോണുകളും മിസലുകളും ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണമാണ് ഇന്ത്യ ചെറുത്തത്. ഇതിന് മറുപടിയായി പാക് പ്രതിരോധ സംവിധാനം ഇന്ത്യ തകര്‍ത്തുകളഞ്ഞു. ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളില്‍ വ്യോമ പ്രതിരോധ റഡാറുകള്‍ തകര്‍ത്തതായി പ്രതിരോധ  മന്ത്രാലയം വ്യക്തമാക്കി. 
 
 ജമ്മുകശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണനീക്കം പാകിസ്ഥാന്‍ നടത്തിയത്. ആക്രമണങ്ങള്‍ക്ക് പിന്നാലെ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളെല്ലാം വലിയ ആശങ്കയിലാണ്. പാകിസ്ഥാനുമായി 1037 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാന്‍ നിലവില്‍ അതീവ ജാഗ്രതയിലാണ്. ഇതോടെ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനം കണ്ടാല്‍ അതിര്‍ത്തി സുരക്ഷാ സേനാംഗങ്ങള്‍ക്ക് വെടിവെയ്ക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Pakistan: റാവല്‍പിണ്ടി സ്റ്റേഡിയത്തിനു സമീപം ഡ്രോണ്‍ ആക്രമണം; പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗ് മത്സരവേദി മാറ്റി

Nipah Virus in Kerala: മലപ്പുറം വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Breaking News: 'സ്ഥലവും സമയവും നോക്കി തിരിച്ചടിക്കാം'; പാക് സൈന്യത്തിനു പൂര്‍ണ സ്വാതന്ത്ര്യം?

ഇന്ത്യ നമ്മുടെ മിലിട്ടറി മേഖലയെ ലക്ഷ്യം വെച്ചിരുന്നില്ല, പക്ഷേ ലക്ഷ്യം വെച്ചിരുന്നെങ്കില്‍ ആരാണ് അവരെ തടയുക; വൈറലായി പാക് യുവാവിന്റെ വീഡിയോ

അടുത്ത ലേഖനം
Show comments