Breaking News: 'സ്ഥലവും സമയവും നോക്കി തിരിച്ചടിക്കാം'; പാക് സൈന്യത്തിനു പൂര്‍ണ സ്വാതന്ത്ര്യം?
പാക്കിസ്ഥാന്‍ നടത്തിയ ആക്രമണങ്ങളില്‍ ഇന്ത്യക്ക് 16 ജീവന്‍ നഷ്ടമായെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു
Breaking News: ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ സൈന്യത്തിനു പൂര്‍ണ അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്. സമയവും സ്ഥലവും തീരുമാനിച്ച് ഏതുതരത്തിലുള്ള ആക്രമണവും നടത്താമെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ പാക്കിസ്ഥാന്‍ സൈന്യത്തിനു അനുമതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
'ഓപ്പറേഷന്‍ സിന്ദൂറി'നു തിരിച്ചടി നല്‍കുമെന്ന് പാക്കിസ്ഥാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൈന്യം സമ്മര്‍ദ്ദത്തിലാണെന്നും തിരിച്ചടിക്കാതെ വഴിയില്ലെന്നുമാണ് പാക്കിസ്ഥാന്റെ ന്യായീകരണം. അതിര്‍ത്തി പ്രദേശങ്ങളില്‍ മിസൈല്‍ ആക്രമണങ്ങള്‍ക്കാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നത്.
പാക്കിസ്ഥാന്‍ നടത്തിയ ആക്രമണങ്ങളില്‍ ഇന്ത്യക്ക് 16 ജീവന്‍ നഷ്ടമായെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഞ്ച് കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഒന്നിലേറെ ആക്രമണങ്ങള്‍ പാക്കിസ്ഥാന്‍ നടത്തിയെന്നും പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിയില്‍ പാക്കിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനം തകര്‍ന്നെന്നും സൂചനയുണ്ട്.