Publish Date: Tue, 02 Mar 2021 (11:12 IST)
Updated Date: Tue, 02 Mar 2021 (11:14 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 12,286 പേര്‍ക്ക്. കൂടാതെ രോഗം മൂലം 91 പേരുടെ മരണം സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,11,24,527 ആയിട്ടുണ്ട്. ഇതില്‍ 1,07,98,921 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
കൊവിഡ് മൂലം രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,57,248 ആയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 1,68,358 പേരാണ്.