Publish Date: Wed, 31 Mar 2021 (10:00 IST)
Updated Date: Wed, 31 Mar 2021 (10:02 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 53,480 പേര്‍ക്കാണ്. കൂടാതെ രോഗം മൂലം 354പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരായവരുടെ ആകെ എണ്ണം 1,21,49,335 ആയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊവിഡ് മുക്തി നേടിയത് 41,280 പേരാണ്.
രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 1,62,468 ആയി. നിലവില്‍ 5,52,566 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.