Publish Date: Fri, 12 Mar 2021 (11:00 IST)
Updated Date: Fri, 12 Mar 2021 (11:02 IST)
കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 23,285 പേര്‍ക്ക്. കൂടാതെ രോഗം മൂലം 117 പേരുടെ മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15,157പേരാണ് കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തരായത്. നിലവില്‍ ആക്ടീവ് കേസുകളുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക് അടുക്കുകയാണ്.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,13,08,846 ആയിട്ടുണ്ട്. ആക്ടീവ് കേസുകള്‍ 1,97,237 ആണ്. മരണപ്പെട്ടവരുടെ ആകെ എണ്ണം 1,58,306 ആണ്.