രാജ്യത്തെ വാക്‌സിനുകളുടെ വില ഏകീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കൊവാക്‌സിന്റേയും കൊവിഷീല്‍ഡിന്റെയും വിലയാണ് ഏകീകരിക്കുന്നത്. ഡോസ് ഒന്നിന് 275 രൂപയായാണ് ഏകീകരിക്കുന്നത്. അതേസമയം സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍വീസ് ചാര്‍ജായി 150 രൂപയും നിശ്ചയിക്കും. അടുത്തമാസത്തോടെയാണ് വാക്‌സിനുകള്‍ പൊതുവിപണിയില്‍ ലഭിക്കുന്നത്.