നിയന്ത്രണരേഖ കടന്ന് ഇന്ത്യയുടെ മിന്നൽ ആക്രമണം; ഇന്ത്യൻ ഓഹരി വിപണികളിൽ വൻ ഇടിവ്
സൈന്യത്തിന്റെ നടപടി; ഓഹരി വിപണി കൂപ്പുകുത്തി
ഇന്ത്യൻ ഓഹരി വിപണികളിൽ വൻ ഇടിവ്. നിയന്ത്രണ രേഖ മറികടന്ന് പാക് അധീന കശ്മീരിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയെന്ന വാർത്ത പുറത്തുവന്ന് നിമിഷങ്ങൾക്ക് ഉള്ളിലാണ് ഓഹരി വിപണികൾ കൂപ്പുകുത്തിയത്. സെൻസെക്സ് 472 പോയന്റ് വരെ ഇടിഞ്ഞു, നിഫ്റ്റി 151 പോയിന്റും ഇടിഞ്ഞു.
രാവിലെ 144 പോയിന്റ് നേട്ടത്തോടെയാണ് സെൻസെക്സ് വ്യാപാരം ആരംഭിച്ചത്. പാക് അധീന കശ്മീരിൽ ഇന്ത്യൻ സൈന്യം അക്രമണം നടത്തിയെന്ന വിവരം പുറത്തുവന്നതോടെ സൂചികകൾ താഴേക്ക് പതിച്ചു. 2090 ഓഹരികൾ നഷ്ട്ത്തിലാണ്.