Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാഹചര്യം കൂടുതല്‍ ഗുരുതരം; പരീക്കര്‍ സൈന്യത്തിന് നല്‍കിയ നിര്‍ദേശം യുദ്ധം വിളിച്ചു വരുത്തുമോ ? - ഞെട്ടിപ്പിക്കുന്ന നിര്‍ദേശമെന്ത് ?

സാഹചര്യം കൂടുതല്‍ ഗുരുതരം; പരീക്കര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി - പാകിസ്ഥാന്‍ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍

സാഹചര്യം കൂടുതല്‍ ഗുരുതരം; പരീക്കര്‍ സൈന്യത്തിന് നല്‍കിയ നിര്‍ദേശം യുദ്ധം വിളിച്ചു വരുത്തുമോ ? - ഞെട്ടിപ്പിക്കുന്ന നിര്‍ദേശമെന്ത് ?
ന്യൂഡൽഹി , ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (20:44 IST)
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നീക്കം ശക്തമാക്കിയ സാഹചര്യത്തില്‍ പ്രതിരോധമന്ത്രി മനോഹർ പരീക്കർ സൈന്യത്തിന് കര്‍ശനമായ നിര്‍ദേശം നല്‍കി. കര–നാവിക–വ്യോമ സേനാ മേധാവികളുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്ക് ശേഷമാണ് പരീക്കര്‍ പുതിയ ഉത്തരവ് നല്‍കിയത്.

അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റശ്രമങ്ങള്‍ ഉണ്ടായാല്‍ ശക്തമായി നേരിടാനും ഏതെങ്കിലും തരത്തിലുള്ള ആക്രമണ സാഹചര്യമുണ്ടായാല്‍ തിരിച്ചടി നല്‍കാനുമാണ് പരീക്കർ സേനയ്‌ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സേനാവിഭാങ്ങളുടെ പ്രതിരോധ തയാറെടുപ്പുകളെ സംബന്ധിച്ച് പരീക്കർ വിവരങ്ങൾ ആരാഞ്ഞു.

അതേസമയം, രാജസ്ഥാനിലെ ഇന്ത്യ പാക് അതിർത്തിക്കു സമീപം പാക് കരസേനയും വ്യോമസേനയും സംയുക്തമായി സൈനിക അഭ്യാസം തുടങ്ങിയതായിട്ടാണ് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. പാക് സര്‍ക്കാരിന്റെയും സൈനിക തലവന്റെയും നേരിട്ടുള്ള ഇടപെടലോടെയാണ് രാജ്യാന്തര അതിർത്തിയിൽനിന്നും 20 കിലോമീറ്റർ മാറി പാകിസ്ഥാന്‍ സൈനിക അഭ്യാസം നടത്തുന്നത്.

എല്ലാവിധ സൈനിക വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പാക് സര്‍ക്കാര്‍ അതിര്‍ത്തിയില്‍ അഭ്യാസം നടത്തുന്നത്. വ്യോമസേനയും കരസേനയും സംയുക്‍തമായിട്ടാണ് അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നത്. 15,000 സൈനികരും 300 വ്യോമസേനാ ഉദ്യോഗസ്ഥരും അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കൂടാതെ ആയുധങ്ങളുടെ പരീക്ഷണവും യുദ്ധവിമാനങ്ങളുടെയും ടാങ്കുകളുടെയും പീരങ്കികളുടെയും അഭ്യാസവും  നടക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതൊന്നും കാണുന്നില്ലെങ്കില്‍ പാക് സൈന്യം ഇന്ത്യയില്‍ കയറിയിറങ്ങും - അതിര്‍ത്തിയില്‍ സംഭവിക്കുന്നതെന്ത് ?