Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രവാസികളെ തിരികെയെത്തിക്കാൻ കളമൊരുങ്ങുന്നു, സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കത്ത്

കേന്ദ്ര സർക്കാർ
ഡൽഹി , ശനി, 25 ഏപ്രില്‍ 2020 (12:59 IST)
ഡൽഹി: വിദേശത്ത് കുടുങ്ങികിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിനായി രാജ്യം തയ്യാറെടുക്കുന്നതായി സൂചന.പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.
 
വിദേശികൾ തിരികെയെത്തുന്ന സാഹചര്യത്തിൽ സംസ്ഥനങ്ങളിൽ എന്തെല്ലാം തയ്യാറെടുപ്പുകളാണ് നടത്തിയതെന്ന് ആരാഞ്ഞുകൊണ്ടാണ് കത്തയച്ചത്.വിദേശകാര്യമന്ത്രാലയം ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ള ഇന്ത്യക്കാരുടെ കണക്ക് എംബസികള്‍ മുഖേന ശേഖരിച്ചിട്ടുണ്ട്.ഇതെല്ലാം കണക്കിലെടുത്തായിരിക്കും കേന്ദ്രം നടപടി സ്വീകരിക്കുക.വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍  ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും.
 
 പ്രവാസികളെ സ്വീകരിക്കാൻ കേരളം തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് നേരത്തെ ബോധിപ്പിച്ചിട്ടുണ്ടെങ്കിലും മറ്റ് സംസ്ഥനങ്ങൾ ഈ വിഷയത്തിൽ എന്തെല്ലാം നടപടി സ്വീകരിച്ചു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രത്തിന്റെ തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ്; ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നലെ, രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്, കാരണമെന്ത്?