Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് 14,199 പേർക്ക് കൂടി കൊവിഡ്, രോഗികളിൽ ഭൂരിഭാഗവും മഹാരാഷ്ട്രയിൽ

രാജ്യത്ത് 14,199 പേർക്ക് കൂടി കൊവിഡ്, രോഗികളിൽ ഭൂരിഭാഗവും മഹാരാഷ്ട്രയിൽ
, തിങ്കള്‍, 22 ഫെബ്രുവരി 2021 (10:14 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,199 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 9,695 പേര്‍ രോഗമുക്തരായി. 83 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
 
ഇതുവരെ 1,10,05,850 പേർക്കാണ് ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.1,56,385 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.കേരളമുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിലുമാണ് കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നത്. ആകെ രോഗികളുടെ എണ്ണത്തിൽ 74 ശതമാനത്തിലേറെ കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. 
 
അതേസമയം കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി ജനങ്ങള്‍ പാലിക്കണമെന്നും നിയമലംഘനം നടത്തി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ എട്ട് ദിവസത്തിനകം മഹാരാഷ്ട്രയിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നല്‍കി.6971 കേസുകളാണ് മഹാരാഷ്ട്രയില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ കഴിഞ്ഞ ദിവസം 4070 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെട്രോളിന്റെ വില കൂടാന്‍ കാരണമായ രണ്ടുകാരണങ്ങളെ കുറിച്ച് പെട്രോളിയം മന്ത്രി