രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 26,115 പേര്‍ക്ക്. കൂടാതെ 34,469 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് മൂലം 252 പേരുടെ ജീവന്‍ നഷ്ടപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,35,04,534 ആയി.
രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 3,09,575 ആണ്. ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത് 4,45,385 പേരാണ്. 81,85,13,827
പേര്‍ നിലവില്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.