Publish Date: Sat, 04 Dec 2021 (11:45 IST)
Updated Date: Sat, 04 Dec 2021 (11:46 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 8,603 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 8,190 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം മൂലം 415 പേരുടെ മരണമാണ് പുതിയതായി സ്ഥിരീകരിച്ചത്. നിലവില്‍ 99,974 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്.