Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് കൊവിഡ് ബാധിതർ 67 ലക്ഷത്തിലേയ്ക്ക്, 24 മണിക്കൂറിനിടെ 61,267 പേർക്ക് രോഗബാധ

രാജ്യത്ത് കൊവിഡ് ബാധിതർ 67 ലക്ഷത്തിലേയ്ക്ക്, 24 മണിക്കൂറിനിടെ 61,267 പേർക്ക് രോഗബാധ
, ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (10:11 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 61,267 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷത്തോട് അടുക്കുകയാണ്. 66,85,083 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷമാണ് രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതർ 70,000ൽ താഴെ എത്തുന്നത്. 
 
ഇന്നലെ മാത്രം 884 പേർ മരണപ്പെട്ടു, കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,03,569 ആയി ഉയർന്നു. 56,62,491 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി എന്നത് ആശ്വാസകരമാണ്. 9,19,023 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 10,89,403 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 8,10,71,797 സാംപിളുകൾ ഇന്ത്യയിൽ ഇതുവരെ ടെസ്റ്റ് ചെയ്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഹോദരന്റെ ഭാര്യയോട് വൈരാഗ്യം, പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി സഹോദരിമാരുടെ ക്രൂരത