Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിൽ നവംബറോടെ കൊവിഡ് കേസുകൾ കൊടുമുടിതൊടും, ഐസിയു കിടക്കകളും, വെന്റിലേറ്ററുകളും തികയില്ല: ഗവേഷക സംഘം

ഇന്ത്യയിൽ നവംബറോടെ കൊവിഡ് കേസുകൾ കൊടുമുടിതൊടും, ഐസിയു കിടക്കകളും, വെന്റിലേറ്ററുകളും തികയില്ല: ഗവേഷക സംഘം
, തിങ്കള്‍, 15 ജൂണ്‍ 2020 (07:43 IST)
രാജ്യത്ത് നവംബർ മാസത്തോടെ കൊവിഡ് കേസുകൾ മൂർധന്യാവസ്ഥയിൽ എത്തുമെന്നും രജ്യത്തെ ആരോഗ്യ മേഖലയിൽ അപര്യാപ്തത നേരിടും എന്നും ഐസിഎംആർ രൂപീകരിച്ച ഗവേഷക സംഘം. എട്ടാഴ്ചത്തെ ലോക്ഡൗണും ആരോഗ്യ മേഖലയിലെ ശക്തമായ ഇടപെടലുമാണ് കാരണം രോഗ വ്യാപനം അപകടകരമായ രീതിയിലേയ്ല് വർധിയ്ക്കുന്നത് വൈകാൻ കാരണം എന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
 
നവംബറോടെ ഐസിയു കിടക്കകളും വെന്റിലേറ്ററുകളും  തികയാത്ത സാഹചര്യം ഉണ്ടാകും എന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. ലോക്ഡൗണിന് ശേഷം ആരോഗ്യ മേഖല 60 ശതമാനത്തിൽകൂടുതൽ ശക്തിപ്പെട്ടു. അതിനാൽ നവംബർ ആദ്യവാരം വരെ ആരോഗ്യ പരിപാല മേഖലയിൽ ആവശ്യങ്ങൾ നിറവേറ്റാൻ സാധിയ്ക്കും. എന്നാൽ അതിന് ശേഷമുള്ള 5.4 മാസത്തോളം ഐസൊലേഷൻ കിടക്കകൾ ലഭിയ്ക്കാതെ വരും. ഐസിയു കിടക്കകൾക്ക് 4.6 മാസവും, വെന്റിലേറ്ററുകൾക്ക് 3.9 മാസവും അപര്യാപ്ത നേരിടും. ആരോഗ്യ മേഖലയിലെ സംവിധാനങ്ങൾ 80 ശതമാനം വർധിപ്പിച്ചാൽ ഈ അപര്യാപ്ത നേരിടാനാകുമെന്നും ഗവേഷകർ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിത ചിലവ് ഏറ്റവും കൂടിയ നഗരം ഏതെന്നറിഞ്ഞാല്‍ ഞെട്ടും; ആദ്യ 20സ്ഥാനങ്ങളില്‍ ഉള്ളത് ഒരു യൂറോപ്യന്‍ നഗരം മാത്രം