Select Your Language

Notifications

webdunia
webdunia
webdunia
webdunia

24 മണിക്കൂറിനിടെ രാജ്യത്ത് 89,706 പേർക്ക് രോഗബാധ, 1,115 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 43,70,129

24 മണിക്കൂറിനിടെ രാജ്യത്ത് 89,706 പേർക്ക് രോഗബാധ, 1,115 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 43,70,129
, ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (09:52 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 89,706 പേർക്ക് കൊവിഡ് ബാധ. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 43,70,129 ആയി. കഴിഞ്ഞ ദിവസം പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായി എങ്കിലും ഇന്ന് വീണ്ടും രോഗബാധിതരുടെ എണ്ണം 90,000ന് അടുത്തെത്തി  
 
24 മണിക്കൂറിനിടെ 1,115 പേരാണ് മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 73,890 ആയി ഉയർന്നു. 33,98,845 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി എന്നത് അശ്വാസകരമാണ്. 8,97,394 പേർ നിലവിൽ ചികിത്സയിലുണ്ട്. 11,54,549 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 5,18,04,677 സാംപിളുകളാണ് രാജ്യത്താകെ ടെസ്റ്റ് ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്നണി പ്രവേശനത്തിൽ തീരുമാനം ഉടൻ: വ്യക്തമാക്കി ജോസ് കെ മാണി