Select Your Language

Notifications

webdunia
webdunia
webdunia
webdunia

24 മണിക്കൂറിനിടെ 83,347 പേർക്ക് രോഗബാധ, രാജ്യത്ത് മരണസംഖ്യ 90,000 കടന്നു

24 മണിക്കൂറിനിടെ 83,347 പേർക്ക് രോഗബാധ, രാജ്യത്ത് മരണസംഖ്യ 90,000 കടന്നു
, ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (10:04 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 83,347 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 56 ലക്ഷം കടന്നു. 56,46,011 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ദിവസങ്ങൾക്ക് ശേഷം ഇന്നലെ രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 80,000ൽ താഴെ എത്തി എങ്കിലും ഇന്ന് വീണ്ടും 8,3000 കടന്നു.  .
 
ഇന്നലെ മാത്രം 1,085 പേർ മരണപ്പെട്ടു, കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 90,000 കടന്നു. 90,020 പേരാണ് രോഗം ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത്. 45,87,614 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി എന്നത് ആശ്വാസകരമാണ്. 9,68,377 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 9,53,683 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 6,62,79,462 സാംപിളുകളാണ് ഇന്ത്യയിൽ ഇതുവരെ ടെസ്റ്റ് ചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൈംഗികമായി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തുന്നു, ഭർത്താവിനെതിരെ പരാതി നൽകി പൂനം പാണ്ഡെ; സാം ബോംബെയ് അറസ്റ്റിൽ