Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

population

അഭിറാം മനോഹർ

, വ്യാഴം, 21 നവം‌ബര്‍ 2024 (18:21 IST)
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലോകം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത് ജനനനിരക്കിലുണ്ടാകുന്ന കുറവിനെ പറ്റിയാണ്. ജനനനിരക്ക് കുറഞ്ഞതോടെ ആവശ്യത്തിന് യുവാക്കളില്ലാത്ത പ്രശ്‌നം ഇന്ന് പല രാജ്യങ്ങളും അനുഭവിച്ച് വരികയാണ്. ജപ്പാനും ചൈനയും റഷ്യയുമെല്ലാം ജനനനിരക്ക് ഉയര്‍ത്തുന്നതിനായി സബ്‌സിഡികള്‍ അടക്കം പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകജനസംഖ്യയില്‍ ഒന്നാമതാണെങ്കിലും ഇന്ത്യയേയും ജനനനിരക്കിലെ കുറവ് ബാധിച്ച് തുടങ്ങിയതായാണ് യുഎന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ കണക്കുകള്‍ പറയുന്നത്.
 
1950ല്‍ 250 കോടിയായിരുന്ന ആഗോള ജനസംഖ്യ ഇപ്പോള്‍ 800 കോടി കടന്നിരിക്കുകയാണ്. എന്നാല്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുമ്പോള്‍ ജനനനിരക്ക് കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി ലോകമാകെ കുറയുകയാണ്. 1950ല്‍ ഒരു സ്ത്രീക്ക് 6.2 കുട്ടികള്‍ എന്ന രീതിയിലായിരുന്നു ഇന്ത്യയുടെ പ്രത്യുല്പാദന നിരക്ക്. ഇത് പിന്നീട് 3.6ലേക്കും ഇപ്പോഴത് 2.4 എന്നതിലേക്കും കുറഞ്ഞിരിക്കുകയാണെന്ന് യുഎന്‍എഫ്പിഎ കണക്കുകള്‍ പറയുന്നത്. 2050 ആകുമ്പോഴേക്കും ഇത് 1.8 ആയി ചുരുങ്ങും.
 
 ഒരു സ്ത്രീയുടെ പ്രത്യുത്പാദന നിരക്ക് 2.1 ശതമാനത്തിന് താഴെയായാല്‍ കാലക്രമേണ രാജ്യത്തിന്റെ ജനസംഖ്യ ചുരുങ്ങും. ലോകമാകെ ഈ പ്രശ്‌നത്തെ നിലവില്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ജനസംഖ്യയിലെ ഈ മാറ്റം സാമൂഹിക സ്ഥിരത, തൊഴില്‍ രംഗം എന്നിവയില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്. വൈകിയുള്ള വിവാഹവും തൊഴിലിനും സാമ്പത്തിക സ്ഥിരതയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതുമെല്ലാമാണ് ജനനനിരക്ക് കുറയുന്നതിനുള്ള പ്രധാനകാരണങ്ങള്‍.
 
 ജനസംഖ്യ കുറയുന്നത് ഭക്ഷണം, വെള്ളം, ഊര്‍ജം എന്നീ വിഭഗങ്ങളുടെ ക്ഷാമം കുറയ്ക്കുമെങ്കിലും ആയുര്‍ദൈര്‍ഘ്യം കൂടിയ ഒരു സമൂഹത്തിനൊപ്പം ആവശ്യത്തിന് കുട്ടികള്‍ ഇല്ലാതെവരുന്നത് സമൂഹത്തില്‍ വയസായവരുടെ എണ്ണം ഉയര്‍ത്തുന്നതിന് കാരണമാകും. സമൂഹത്തില്‍ യുവാക്കളുടെ അനുപാതം കുറയുന്നത് തൊഴില്‍ മേഖലയിലടക്കം എല്ലായിടത്തും അസന്തുലിതാവസ്ഥ സൃഷ്ടിക്കും. സാമൂഹിക സുരക്ഷ സംവിധാനത്തെയടക്കം ഇത് ബാധിക്കും. മുതിര്‍ന്ന തലമുറയെ പിന്തുണയ്ക്കാന്‍ വേണ്ടത്ര യുവാക്കള്‍ ഇല്ലെന്ന പ്രശ്‌നവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കൈത്താങ്ങാകാന്‍ യുവാക്കളില്ല എന്നതും വലിയ പ്രശ്‌നമാകും സമൂഹത്തില്‍ ഉണ്ടാക്കുക. കുറഞ്ഞ വരുമാനമുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായി മാറും. അതിനാല്‍ തന്നെ കുറഞ്ഞ ജനനനിരക്ക് ഇന്ത്യയ്ക്ക് മുന്നില്‍ വെയ്ക്കുന്ന പ്രതിസന്ധികള്‍ ഏറെയായിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു