Select Your Language

Notifications

webdunia
webdunia
webdunia
webdunia

പടയൊരുങ്ങുന്നു; സൈനിക ശക്തി വർധിപ്പിച്ച് ഇന്ത്യ, അതിർത്തിയിൽ നിതാന്ത ജാഗ്രത വേണമെന്ന് നിർദേശം

പടയൊരുങ്ങുന്നു; സൈനിക ശക്തി വർധിപ്പിച്ച് ഇന്ത്യ, അതിർത്തിയിൽ നിതാന്ത ജാഗ്രത വേണമെന്ന് നിർദേശം
, തിങ്കള്‍, 1 ജൂണ്‍ 2020 (07:59 IST)
ഡൽഹി: പ്രശ്ന പരിഹാരത്തിനായി ചർച്ചകൾ പുരോഗമിക്കുമ്പോഴും അതിർത്തിയിൽ സൈനിക ബലം ശക്തിപ്പെടുത്തി ഇന്ത്യ. സൈനിക തലത്തിൽ പല കുറി ചർച്ചകൾ നടത്തിയെങ്കിലും പ്രശ്നപരിഹാരം ഉരുത്തിരിയാത്ത സാഹചര്യത്തിലാണ് ഇന്ത്യ അതിർത്തിയിൽ സൈനിക ബലം ശക്തീപ്പെടുത്തുന്നത്. തർക്കം നിലനിൽക്കുന്ന കിഴകൻ ലഡാക്കിലെ അതിർത്തി പ്രെദേശങ്ങളിലേയ്ക്ക് കരസേനയിലെയും, ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിലെയും കൂടുതൽ സേനാംഗങ്ങളെ ഇന്ത്യ വിന്യസിച്ചു. കേന്ദ്രഭരണ പ്രദേശമാക്കിയതിന് പിന്നാലെ സംഘർഷ സാധ്യത കണക്കിലെടുത്ത് കശ്മീരിൽ വിന്യസിച്ച സൈന്യത്തോടാണ് അതിർത്തിയിലേയ്ക്ക് നീങ്ങൻ നിർദേശം നൽകിയത്. 
 
ചൈനയും അതിർത്തിയിൽ സന്നാഹങ്ങൾ ഒരുക്കുന്നതായി ഉപഗ്രഹ ദൃശ്യങ്ങളിൽനിന്നും വ്യക്തമായതായി സേനാ വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സൈനികർ തമ്മിൽ ഏറ്റുമുട്ടുന്നതിന്റേത് എന്ന തരത്തിൽ വീഡിയോ പുറത്തുവന്നിട്ടണ്ട്. ചൈനീസ് സേനയുടെ വാഹനം ഇന്ത്യ തടഞ്ഞുവച്ചിരിയ്ക്കുന്നതും വീഡിയോയിൽ ഉണ്ട്. എന്നാൽ അതിർത്തിയിൽ അക്രമ സംഭവങ്ങൾ ഉണ്ടായിട്ടില്ല എന്നും സാഹചര്യം വഷളാക്കുന്ന തരത്തിൽ വീഡിയോകൾ പ്രചരിപ്പിയ്ക്കരുത് എന്നും സൈന്യം വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം പിന്നിട്ടു, മരണം 3.73 ലക്ഷം