Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിർത്തിയിൽ പാകിസ്ഥാനെ നേരിടാൻ ഇസ്രായേലിൽനിന്നും അവാക്‌സും, അത്യാധുനിക മിസൈലുകളും എത്തുന്നു

അതിർത്തിയിൽ പാകിസ്ഥാനെ നേരിടാൻ ഇസ്രായേലിൽനിന്നും അവാക്‌സും, അത്യാധുനിക മിസൈലുകളും എത്തുന്നു
, തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (11:27 IST)
അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനങ്ങൾ സൃഷ്ടികുന്ന സാഹചര്യത്തിൽ മികച്ച നിരീക്ഷണ സംവിധാനവും ആവശ്യമെങ്കിൽ പ്രയോഗിക്കാൻ അത്യാധുനിക മിസൈലുകളും ഇസ്രായേലിൽനിന്നും സ്വന്താമക്കാൻ ഒരുങ്ങി ഇന്ത്യ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൽ നെതന്യാഹു ഇന്ത്യാ സന്ദർശന വേളയിൽ ഇതുസംബന്ധിച്ച കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവക്കും എന്നാണ് റിപ്പോർട്ടുകൾ.
 
അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കുന്നതിനായി AWACS (എയര്‍ബോണ്‍ ഏര്‍ലി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം) മുന്നറിയിപ്പ് സംവിധാനവും, വായുവിൽനിന്നും തന്നെ വായുവിലേക്ക് തൊടുക്കാവുന്ന അത്യാധുനിക മിസൈഇലുകളുമാണ് ഇസ്രായേൽ ഇന്ത്യക്ക് കൈമാറുക. എസ്‌യു 30 വിമാനങ്ങളിൽ ഘടിപ്പിക്കാവുന്ന മിസൈലുകളായിരിക്കും ഇന്ത്യ വാങ്ങുക. സുരക്ഷ കരാറുകളിൽ ഡിഫൻസ് ക്യാബിനറ്റ് കമ്മറ്റി അന്തിമ അനുമതി ഉടൻ നൽകിയേക്കും. 
 
പ്രതിരോധ രംഗത്ത് ഉൾപ്പടെയുള്ള കരാറുകളെ കുറിച്ച് ചർച്ച നടത്തുന്നതിനായി ഇസ്രായേലിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം സെപ്തംബർ രണ്ടിന് ഡെൽഹിയിലെത്തും. ബെഞ്ചമിൻ നെതന്യാഹു ഇന്ത്യ സന്ദർശിക്കുന്നതിന് മുന്നോടിയായാണ് ഉദ്യോഗസ്ഥർ എത്തുന്നത്. കൃഷി, ജലം, മാലിന്യ സംസ്‌ക്കരണം എന്നി മേഖലകളുമായി ബന്ധപ്പെട്ട കരാറുകളിലും ചർച്ചകൾ നടക്കും. സെപ്തംബർ ഏഴിനോ എട്ടിനോ ആയിരിക്കും നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുക. 
 
നിലവിൽ ഇന്ത്യക്ക് അഞ്ച് അവാക്സ് നിരീക്ഷണ സംവിധാനങ്ങൾ ഇണ്ട്. എന്നാൽ ബലാക്കോട്ട് ആക്രമണത്തോടെ പാകിസ്ഥാൻ അതിർത്തിയിൽ നിരീക്ഷണം 24 മണിക്കൂറാക്കി വർധിപ്പിച്ചിരുന്നു. എട്ട് നിരീക്ഷണ സംവിധാനങ്ങളാണ് പാകിസ്ഥാന് അതിർത്തിയിൽ ഉള്ളത് അഞ്ചെണ്ണം ചൈനയിൽനിന്നും ഇറക്കുമതി ചെയ്യാനും പാകിസ്ഥാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യക്ക് ഇപ്പോഴും അതീർത്തിൽ 12 മണിക്കൂർ നിരീക്ഷണ സംവിധാനം മാത്രമേ ഒള്ളു ഇതോടെയാണ് നിരീക്ഷണം ശക്തിപ്പെടുത്താൻ ഇന്ത്യ തീരുമാനിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടിമുറി യൂണിവേഴ്‍സിറ്റി കോളേജില്‍ മാത്രമല്ലെന്ന് ജസ്റ്റിസ് ഷംസുദീൻ കമ്മീഷൻ - റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറും