Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെടിയുണ്ടകൾ 36 കിലോമീറ്റർ വരെ പാഞ്ഞെത്തും, 100 കോടി ഡോളറിന് അമേരിക്കൻ തോക്കുകൾ വാങ്ങാൻ ഇന്ത്യ

വെടിയുണ്ടകൾ 36 കിലോമീറ്റർ വരെ പാഞ്ഞെത്തും, 100 കോടി ഡോളറിന് അമേരിക്കൻ തോക്കുകൾ വാങ്ങാൻ ഇന്ത്യ
, വ്യാഴം, 21 നവം‌ബര്‍ 2019 (20:50 IST)
പ്രതിരോധ മേഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 102 കോടി രൂപ ചിലവിട്ട് ഇന്ത്യ അമേരിക്കയിൽനിന്നും അത്യാധുനിക തോക്കുകൾ വാങ്ങുന്നു. കരയിലും വായുവിലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന അത്യാധുനിക എകെ 47 തോക്കുകളാണ് അമേരിക്ക ഇന്ത്യക്ക് കൈമാറുക.  
 
36 കിലോമീറ്ററിൽ അധികമാണ് ഈ തോക്കുകളുടെ ദൂരപരിധി. ശത്രുക്കളുടെ യുദ്ധക്കപ്പലുകളും പോർ വിമാനങ്ങളും ഫലപ്രദമായി തുരത്തുന്നതിനായാണ് തോക്കുകൾ ഇന്ത്യ വാങ്ങുന്നത്. ബിഎഇ സിസ്റ്റംസ് ആണ് ഇന്ത്യക്കായി ഈ തോക്കുകൾ നിർമ്മിച്ച് നൽകുക. നാവിക സേനയിലേക്കാവും തോക്കുകൾ നൽകുക എന്നാണ് റിപ്പോർട്ടുകൾ.  
 
ശത്രുക്കളുടെ ഏതുതരം ആക്രമണവും ചെറുത്ത് തോൽപ്പിക്കാൻ ഈ തോക്കുകൾക്ക് സാധിക്കും എന്നതിനാലാണ് അത്യാധുനിക എകെ 47നെ ഇന്ത്യ സേനയുടെ ഭാഗമാക്കുന്നത്. യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ നാവിക സേനകളാണ് നിലവിൽ ഈ തോക്കുകൾ ഉപയോഗിക്കുന്നത്. ബ്രിട്ടൻ കാനഡ തുടങ്ങി ചുരുക്കം ചില രാജ്യങ്ങൾക്ക് കൂടി ഈ തോക്കുകൾ വിൽക്കാൻ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചപ്പുചവറുകൾ പെറുക്കി ചവറ്റുകൊട്ടയിലിട്ട് കട്ടാന, വീഡിയോ വൈറൽ !