Webdunia - Bharat's app for daily news and videos

Install App

ചൈനയിലേക്കുള്ള രണ്ടാം വിമാനം ഇന്ന് പുറപ്പെടും, മടങ്ങാനാകാതെ ആറുപേർ

അഭിറാം മനോഹർ
ശനി, 1 ഫെബ്രുവരി 2020 (12:48 IST)
ചൈനയിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രണ്ടാമത്തെ വിമാനം ഇന്ന് പുറപ്പെടുമെന്ന് എയർ ഇന്ത്യ. ഇന്ന് ഉച്ചയ്‌ക്ക് ശേഷമായിരിക്കും വിമാനം ചൈനയിലേക്ക് പുറപ്പെടുക. ആദ്യ വിമാനത്തിൽ ഇന്ന് രാവിലെ 324 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരുന്നു. എന്നാൽ കടുത്ത പനിയുള്ള ആറുപേർക്ക് ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാൻ സാധിച്ചിരുന്നില്ല.
 
അതേസമയം ചൈനയിൽ നിന്നും ഇന്ത്യയിലെത്തിയ 324 പേരെയും ഹരിയാനയിലെ മനേസറിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. എന്നാൽ ഒരു മുറിക്കുള്ളിൽ നിരവധി പേരെ താമസിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വുഹാനിൽ നിന്നും തിരിച്ചെത്തുന്ന വിദ്യാർഥികൾ തന്നെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കൂട്ടത്തിൽ ആർക്കെങ്കിലും കൊറോണ വൈറസ് ബാധയുണ്ടാവുകയാണെങ്കിൽ അത് വേഗത്തിൽ പടരുമെന്നാണ് ഇവരുടെ ആശങ്ക.
 
തിരിച്ചെത്തിയ ആദ്യ സംഘത്തിൽ 42 മലയാളികളും 56 ആന്ധ്രക്കാരും 53 തമിഴ്നാട്ടുകാരുമാണുള്ളത്. 324 പേരിൽ 90 പേർ സ്ത്രീകളാണ്. തിരിച്ചെത്തിയവരിൽ 211 വിദ്യാര്‍ഥികളും, 3 കുട്ടികളും എട്ട് കുടുംബങ്ങളും ഉള്‍പ്പെടുന്നു

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments