Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ വൈറസ്; 45 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു; മരണസംഖ്യ 249 ആയി ഉയർന്നു

ജനുവരി 31 ന് ഹുബൈയില്‍ പുതുതായി 1,347 പേര്‍ക്ക് കൂടി അണുബാധ സ്ഥിരീകരിച്ചു.

കൊറോണ വൈറസ്; 45 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു; മരണസംഖ്യ 249 ആയി ഉയർന്നു

റെയ്‌നാ തോമസ്

, ശനി, 1 ഫെബ്രുവരി 2020 (08:23 IST)
ചൈനയില്‍ കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്നു. ഹുബൈ പ്രവിശ്യയില്‍ വൈറസ് ബാധ മൂലം 45 മരണങ്ങള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു. മരണപ്പെട്ടവരുടെ എണ്ണം 249 ആയി ഉയര്‍ന്നു.
 
ജനുവരി 31 ന് ഹുബൈയില്‍ പുതുതായി 1,347 പേര്‍ക്ക് കൂടി അണുബാധ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 7,153 ആയി ഉയര്‍ന്നു. ചൈനയിലെ 31 പ്രവിശ്യകള്‍ കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചു.
 
കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.  ഇതോടെ യുഎന്നിനുകീഴിലുള്ള ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ അംഗരാജ്യങ്ങള്‍ സ്വീകരിക്കേണ്ടിവരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ 5 പേർ മരിച്ചു