Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

ഓപ്പറേഷൻ നമസ്തേ, കോവിഡ് പ്രതിരോധത്തിനായി സൈന്യം രംഗത്തിറങ്ങുന്നു

വാർത്തകൾ
, വെള്ളി, 27 മാര്‍ച്ച് 2020 (14:38 IST)
ഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വർധികുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സേന രംഗത്തിറങ്ങുന്നു. കരസേന മേധാവി എംഎം നരവാനെയാണ് ഇക്കായം വ്യക്തമാക്കിയത്. ഓപ്പറേഹൻ നമസ്തേ എന്നാണ് സൈന്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പേരിട്ടിരിക്കുന്നത്.   
 
സമാനമായ നിരവധി പ്രവർത്തികൾ നേരത്തെയും വിജയകരമാക്കിയിട്ടുള്ളതിനാൽ ഓപ്പറേൻ നമസ്തേയും സൈന്യം വിജയകരമായി പൂർത്തിയാക്കും എന്ന് കരസേന മേധാവി വ്യക്തമാക്കി. രാജ്യത്താകമാനം എട്ട് കോവിഡ് 19 ക്വാറന്റൈന്‍ കേന്ദ്രങ്ങൾ ഇതിനോടകം സൈന്യം സജ്ജീകരിച്ചിട്ടുണ്ട്.
 
കോവിഡ് 19നെതിരായ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെയും പൊതുജനത്തിനെയും സഹായിക്കുക എന്നത് സൈന്യത്തിന്റെ ഉത്തരവാദിത്തമാണ്. അതുപോലെതന്നെ രാജ്യത്തെ സംരക്ഷിക്കണമെന്നുണ്ടെങ്കില്‍ ഞങ്ങള്‍ ആരോഗ്യവാന്മാരായി ഇരിക്കേണ്ടത് പ്രധാനമാണ്. സൈന്യത്തിലുള്ളവര്‍ക്ക് പലപ്പോഴും സാമൂഹിക അകലം പാലിക്കുക സാധിക്കണമെന്നില്ല എന്നാല്‍ വ്യക്തിശുചിത്വം പാലിക്കണം ഇക്കാര്യം മുന്‍നിര്‍ത്തി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. സൈനികർ അത് കർശനമായി പാലിക്കണം എന്നും കരസേന മേധാവി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെറ്റിദ്ധരിപ്പിച്ച് വനത്തിലെത്തിച്ചു, 16 കാരിയെ സുഹൃത്തടക്കം 9 പേർ ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി