Publish Date: Sat, 14 Nov 2020 (17:56 IST)
Updated Date: Sat, 14 Nov 2020 (18:16 IST)
അധിനിവേശം മാനസിക വൈകല്യമാണെന്നും രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതില്‍ നമ്മുടെ സൈനികരെ തടയാന്‍ ലോകത്തെ ഒരു ശക്തിക്കും കഴിയില്ലെന്നും ദീപാവലി ദിനത്തില്‍ സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചൈനക്കെതിരെ പരോക്ഷമായി ആഞ്ഞടിക്കുകയായിരുന്നു പ്രധാനമന്ത്രി. പതിനെട്ടാം നൂറ്റാണ്ടിലെ വികലമായ മാനസികാവസ്ഥയാണ് അധിനിവേശമെന്നും മോദി പറഞ്ഞു.
രാജസ്ഥാനിലെ ജെയ്സാല്‍മറില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇത്തരം മാനസികാവസ്ഥയുള്ളവര്‍ ഇന്ത്യയുടെ സഹിഷ്ണുത മുതലെടുക്കുകയാണെന്നും എന്നാല്‍ ഞങ്ങളുടെ നിശ്ചയദാര്‍ഡ്യം പരീക്ഷിക്കാനുള്ള ശ്രമം നടത്തിയാല്‍ രാജ്യം അതിന് അതിശക്തമായ മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.